തിരുവനന്തപുരം: ലാവലിന്‍ കേസിലെ സുപ്രധാന കോടതിവിധിക്ക് ശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് നേതാവ് വി എസ് അച്യുതാനന്ദനും ആദ്യമായി വേദി പങ്കിട്ടു. സിപിഐ എം സംഘടിപ്പിച്ച ജ്യോതി ബസു അനുസ്മരണം ആയിരുന്നു വേദി. ഇരുവരും അടുത്ത സീറ്റുകളില്‍ ഇരിക്കുകയും കുശലം പറയുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ലാവലിന്‍ കേസില്‍ പിണറായിയെ കോടതി കുറ്റവിമുക്തനാക്കിയത്.