728-pixel-x-90-2-learn
728-pixel-x-90
<< >>

UK മലയാളികള്‍ക്കുള്ള പലചരക്കും ഇനി ഓണ്‍ലൈനില്‍ :

London:ഓണ്‍ലൈന്‍ പലചരക്ക് കച്ചവടം യുകെയിലാകെ വന്‍ പ്രചാരം നേടുന്നതായി പഠന റിപ്പോര്‍ട്ട്.ഇന്ത്യന്‍ സാധനങ്ങളും മലയാളികള്‍ക്ക് പ്രിയങ്കരമായ ബ്രാന്റുകള്‍ ആയ മേളം,ഈസ്റ്റേണ്‍ തുടങ്ങിയരുടെ ഉല്‍പ്പന്നങ്ങളും തേങ്ങ മുതല്‍ മുരിങ്ങക്ക വരെയുള്ള പച്ചക്കറികളും വില്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാരികളും യു കെ വിപണയില്‍ സജീവമായിട്ടുണ്ട്.എന്നാല്‍ മലയാളികളുടെ ഇടയില്‍ ഈ ശീലം കാര്യമായി തുടങ്ങിയിട്ടില്ല എന്നാണ് അറിയുന്നത്.

മറ്റ് സംഷ്ടങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറിയിരിക്കുന്ന  ഇന്ത്യക്കാരടക്കം ഉള്ള പ്രവാസികളും ഓണ്‍ലൈന്‍ പലചരക്ക് കടകള്‍ ഒരു വലിയ അനുഗ്രഹമായി കാണുന്നവര്‍ ആണ്.മലയാളികളില്‍ ഭൂരിപക്ഷവും കേരളത്തിലെ സാധാരണ കുടുംബങ്ങളില്‍ നിന്നും ഉള്ളവര്‍ ആയതിനാല്‍ കുടുംബിനികള്‍ക്ക് പ്രദേശത്തെ മലയാളികള്‍ ആരെങ്കിലും നടത്തുന്ന കടകളില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ മേടിക്കുന്നതാണ് താല്‍പര്യം.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സ്കോട്ലണ്ടിലും  ഈ സൌകര്യം ലഭ്യമാണ് എങ്കിലും പതിനഞ്ചു പൌണ്ട് ഡലിവറി ചാര്‍ജ്ജ്  നല്‍കേണ്ടാതായി വരും.കേരളാ സാധനങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാരികളുടെ വെബ്സൈറ്റ് അടക്കം ഉള്ള വിവരങ്ങള്‍ indianews24.com ന് ലഭ്യമാണ് എങ്കിലും ധാര്‍മ്മികമായ ചില കാരണങ്ങളാല്‍ പുറത്തു വിടാന്‍ ആഗഹിക്കുന്നില്ല.

ഓണ്‍ലൈനില്‍ സാധനങ്ങള്‍ മേടിക്കുന്ന ആളുകളില്‍ തന്നെ മൊബൈല്‍ ഉപയോഗിച്ച് വീട്ടാവശ്യങ്ങള്‍ക്കുള്ള പലചരക്ക് സാധനങ്ങള്‍ മേടിക്കുന്നവരുടെ എണ്ണം ആണ് കൂടുതലായി വര്‍ദ്ധിച്ചിരിക്കുന്നത്.ജോലി സ്ഥലത്തു നിന്നും തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുന്ന സമയത്തും ഒക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ മേടിക്കുന്ന ആളുകടെ എണ്ണവും ചെറുതല്ല.

2018 എത്തുമ്പോള്‍ ഓണ്‍ലൈനില്‍ പച്ചക്കറിയും പലചരക്ക് സാധനങ്ങളും ഓണ്‍ലൈനിലൂടെ മേടിക്കുന്നവരുടെ എണ്ണം ഇരട്ടി ആകും എന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.

Leave a Reply