728-pixel-x-90-2-learn
728-pixel-x-90
<< >>

UAE യില്‍ ഐ പി എല്‍ ടിക്കറ്റ് വില്‍പ്പന വ്യാഴാഴ്ച മുതല്‍

ദുബായ് :ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ ടിക്കറ്റ് വില്‍പ്പന യു എ യില്‍ വ്യാഴാഴ്ച ആരംഭിക്കും എന്ന് ബി സി സി ഐ യ്യുടെ ഇടക്കാല പ്രസിടണ്ട് സുനില്‍ ഗവാസ്കര്‍ അറിയിച്ചു.വ്യാഴാഴ്ച രാവിലെ മുതല്‍ ചുവടെ കൊടുക്കുന്ന വെബ്സൈറ്റുകളിലൂടെയും ഐ പി എല്‍ ടിക്കറ്റുകള്‍ ലഭ്യമാണ് www.iplt20.com &  www.ticketmaster.com.

 2014 ലെ ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സമാരംഭത്തെ കുറിച്ച് പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെച്ചാണ് അദ്ദേഹം ഈ വിവരങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിച്ചത്.ജൂണ്‍ 2ന് നടക്കുന്ന ഫൈനല്‍ മത്സരം കഴിയുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ വിവാദങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ അല്ല മറിച്ച് ഐ.പി.എല്‍ -7  നെ കുറിച്ചുള്ള പ്രതീക്ഷകള്‍ ക്രിക്കറ്റ്  പ്രേമികളുടെ മനസില്‍ ഉയരണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു  

Shaikh Zayed Stadium in Abu Dhabi, Dubai International Cricket Stadium and Sharjah Cricket Stadium എന്നിവടങ്ങളിലായി ഈ വര്‍ഷത്തെ ഐ.പി.എല്‍ ക്രിക്കറ്റിലെ 20 മത്സരങ്ങള്‍ക്കാണ് യു എ ഇ വേദിയാകുന്നത്‌.ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐ പി എല്‍ മത്സരങ്ങള്‍ക്ക് അവശ്യം വേണ്ട സുരക്ഷ ഉറപ്പാക്കാന്‍ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ രാജ്യത്തിന്‌ പുറത്ത് നടത്താന്‍ ബി സി സി ഐ തീരുമാനിച്ചത്.

 

 

Leave a Reply