728-pixel-x-90-2-learn
728-pixel-x-90
<< >>

St:Valantine അഥവാ വിശുദ്ധ വാലെന്റിനസ്:

പ്രണയം:അനുസരണയോടെ ജീവിക്കുന്ന മലയാളിക്ക് ഇന്നും പ്രണയം നിഷിദ്ധമാണ് .യുകെയില്‍ ജീവിക്കുന്നയുവതി-യുവാക്കളായാലും ശരി,പ്രണയം നിഷേധിക്കപ്പെട്ട ഖനിയാണെന്നു പറയുന്നതില്‍ തെറ്റില്ല.പ്രണയിച്ചു ജീവിക്കണം എങ്കില്‍ മാതാപിതാക്കളെ നിഷേധിക്കണം.എങ്കിലും ഭൂമിമലയാളത്തിലെ ആകെ മലയാളികളുടെ കാര്യം എടുത്ത് പരിശോധിച്ചാല്‍ പ്രണയവും പ്രണയ വിവാഹങ്ങളും പുരോഗമിക്കുന്നുണ്ട്.പക്ഷെ,സമൂഹത്തിനു മുന്‍പില്‍ തുറന്നു സമ്മതിക്കാന്‍ കൂടുതല്‍ പേരും ധൈര്യം കാണിക്കാറില്ല എന്ന് മാത്രം.

പ്രണയിച്ചു വിവാഹം കഴിച്ചവര്‍ നമ്മള്‍ യുകെ മലയാളിക്കിടയിലും ധാരാളം ഉണ്ട് .വിവാഹപൂര്‍വ കഥകള്‍ പറയേണ്ടതായ സാഹചര്യം വന്നാല്‍ പൊതുവില്‍ സ്വീകരിക്കുന്ന ഒരു രീതി ഉണ്ട് .

ഞങ്ങള്‍ തമ്മില്‍ നേരത്തെ അറിയാമായിരുന്നു.

എങ്ങനെ അറിയാമായിരുന്നു ?

എന്റെ അങ്ങളെടെ കൂട്ടുകാരനായിരുന്നു ,

ഞങ്ങള്‍ ഒരു പള്ളിയില്‍ കൂടുന്നവരയിരുന്നു,

ഞങ്ങള്‍ ഒരുമിച്ച് ഗള്‍ഫില്‍ ജോലി ചെയിതതായിരുന്നു ,

എന്റെ അച്ഛനും പുള്ളിക്കാരന്റെ അച്ഛനും കൂട്ടുകാരായിരുന്നു,

ഞാന്‍ ജോലിക്ക് പോണ വഴിയിലായിരുന്നു ചേട്ടന്റെ കട,

അങ്ങനെ പല സാഹചര്യങ്ങളില്‍ പരിചയപ്പെട്ടവര്‍.പക്ഷെ കല്യാണം കഴിച്ചത് മാതാപിതാക്കള്‍ കൊണ്ടുവന്ന കല്യാണാലോചന എന്ന നിലയിലാണ്.ആലോചന വന്നു കഴിഞ്ഞതില്‍ പിന്നെ ചേട്ടന്‍ ഇടക്ക് ഫോണില്‍ വിളിക്കുമായിരുന്നു.ആ സമയത്ത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും മുഖത്ത് സൂക്ഷിച്ചു നോക്കിയാല്‍ ,ഒരു കള്ളച്ചിരി കാണാം .പ്രണയ നിര്‍ഭരമായ ഓര്‍മ്മകള്‍ കലര്‍ന്ന നറുപുഞ്ഞിരിയുടെ ഒരു മന്ദാര പുഷ്പം ആ പ്രണയ ജോഡികളുടെ ചുണ്ടില്‍ വിടര്‍ന്നു വരും.

എന്തിനാണീ ഭയം?

നാം വിശ്വസിക്കുന്ന മതങ്ങളും ലോകത്തിന്റെ ചരിത്രവും തന്നെ അംഗീകരിച്ചു തന്നിരിക്കുന്ന ഈ സ്വാതന്ത്ര്യം ആരാണ് നമ്മള്‍ മലയാളികള്‍ക്ക് നിഷേധിച്ചത് എന്ന് അന്വേഷിക്കണം.ക്രൈസ്തവരുടെയും റോമാക്കാരുടെയും ചരിത്രം പോലും വാലന്‍ന്റൈന്‍ കഥകള്‍കൊണ്ട് പ്രണയ സമൃദ്ദമാണ്.കത്തോലിക്കാ സഭ തന്നെ മൂന്നു വ്യത്യസ്ഥ കഥകള്‍ അംഗീകരിച്ചിട്ടുണ്ട്.അതില്‍ ഒരു കഥയില്‍ പറഞ്ഞിരിക്കുന്നത് വിശുദ്ധ വാലന്റെയിനസ് മൂന്നാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തിലെ ഒരു പ്രീസ്റ്റ്‌ ആയിരുന്നു എന്നതാണ്.

പ്രണയത്തിനു വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച വിശുദ്ധ വാലന്റയിന്‍സിന്റെ നാമത്തില്‍ ഇന്നലകളില്‍ പ്രണയിച്ചു വിവാഹം കഴിച്ചവരും ഇപ്പോള്‍ പ്രണയിക്കുന്നവരുമായ  യുകെ മലയാളികള്‍ക്ക് വാലന്റൈന്‍സ്‌ ദിനാസംസകള്‍ 

 

One Response to St:Valantine അഥവാ വിശുദ്ധ വാലെന്റിനസ്:

  1. Payday loans Reply

    February 18, 2013 at 12:33 PM

    I appreciate the good work you are doing! I’ve really enjoyed reading it. You’ve arouse me a great interest. I’ll investigate it more. Keep up doing it!

Leave a Reply