728-pixel-x-90-2-learn
728-pixel-x-90
<< >>

SILENCE HAS “NO” POWER : EXCEPT MAMMOOTTY !

കൊച്ചി : ഇന്ന് മുതല്‍ ഈ ശബ്ദം മാത്രം എന്ന പരസ്യ വാചകവുമായെത്തിയ വി കെ പ്രകാശിന്‍റെ സൈലന്‍സ് നിരാശ സമ്മാനിക്കുന്നു. 113 മിനിറ്റ് ദൈര്‍ഘ്യമുള്ള സൈലന്‍സിന്‍റെ 90 മിനിട്ടും ഉദ്യോഗം നിലനിര്‍ത്തിയെങ്കിലും ചിത്രം ലാസ്റ്റ് ലാപ്പില്‍ കൈ വിട്ടു പോയി.  അത് വരെ ബില്‍ഡ് ചെയ്യപ്പെട്ട എല്ലാ സസ്പെന്‍സും ലോജിക്കില്ലാതെ പൊലിയുന്നത് പ്രേക്ഷകരെ തീര്‍ത്തും നിരാശരാക്കി.

തിരക്കഥയുടെ ദൌര്‍ബല്ല്യങ്ങളെ മറികടക്കുവാന്‍ മമ്മൂട്ടിയുടെ മികച്ച പ്രകടനത്തിന് പോലും സാധിച്ചില്ല. ഗീതാഞ്ജലിയില്‍ മോഹന്‍ലാലിനെപ്പോലെ മമ്മൂട്ടിക്കും ചിത്രം തകര്‍ന്നടിയുന്നത് നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള മികച്ച നടന്മാരെ – വാണിജ്യ മൂല്യമുള്ള – ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത് മഹാ അപരാധമാണ്.

ജവാന്‍ ഓഫ് വെള്ളിമല നല്‍കിയ പാഠം മമ്മൂട്ടി ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ സൈലന്‍സ് സംഭവിക്കുമായിരുന്നില്ല. ഹെലികാം ഷോട്ടുകള്‍  , റിവേര്‍സ് കാര്‍ ചെസിംഗ്, അണ്ടര്‍ വാട്ടര്‍ ഫൈറ്റ് രംഗങ്ങള്‍ എന്നിവ കാണാനോ അശ്ളീല സംഭാഷണങ്ങള്‍ ശ്രവിക്കുവാനോ ( ആശ്വാസം, മമ്മൂട്ടി അതേതായാലും സൈലന്‍സില്‍ അനുവദിച്ചില്ല എന്ന് കരുതാം) വിലകുറഞ്ഞ തമാശകള്‍  ആസ്വദിക്കാനോ ഒന്നുമല്ല പ്രേക്ഷകന്‍ തിയേറ്ററില്‍ എത്തുന്നതെന്ന് വി കെ പ്രകാശ്‌ എന്നാണോവോ തിരിച്ചറിയുന്നത് ?  സുകര പ്രസവം പോലെ ചിത്രങ്ങള്‍ തട്ടിക്കൂട്ടുന്നത് കൊണ്ട് ആര്‍ക്കു എന്ത് നേട്ടം ? സിനിമ വ്യവസായത്തിനെ തകര്‍ക്കുവാനേ അതുപകരിക്കൂ.

ആദ്യ 9൦ മിനിട്ടുകള്‍ക്കായി ഈ ചിത്രം കാണാവുന്നതാണ്. യാതൊരു പ്രതീക്ഷയും കൂടാതെ, പരസ്യ വാചകങ്ങളില്‍ വീഴാതെ,ലോജിക്കിനെകുറിച്ച് ചിന്തിക്കാതെ കണ്ടിരിക്കാം , സൈലന്‍സ്.. ഒരേ ഒരു വട്ടം.

വാല്‍ക്കഷണം : നിയമ സംബന്ധിയായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഇനിയെങ്കിലും സംവിധായകരും തിരക്കഥാകൃത്തുക്കളും നിയമഞരുമായി AT LEAST ഒരു പ്രാവശ്യമെങ്കിലും ചര്‍ച്ച ചെയ്താല്‍ നന്ന്.

SANU INDIA NEWS

Leave a Reply