728-pixel-x-90-2-learn
728-pixel-x-90
<< >>

പരിചരിക്കാന്‍ ഇനി ‘നേഴ്സ് റോബോട്ടുകള്‍ ‘

UK:ഓള്‍ഡ്‌ ഏജ് കെയര്‍ ഹോമുകളില്‍ നേഴ്സ് അസിസ്റ്റന്റ് ആകാന്‍ PEARL എന്ന പേരുള്ള റോബോട്ടുകള്‍ വരുന്നു.

ജപ്പാന്‍ സഹായത്തോടെ ഹെല്‍ത്ത് കെയര്‍ റോബോട്ടുകളെ വികസിപ്പിക്കുന്നതിന്റെ അവസാന മിനുക്ക്‌ പണിയില്‍ ആണ് H star technologies.നേഴ്സിങ്ങ് ഹോമുകളില്‍ നിന്നടക്കം ഒര്‍ഡറുകള്‍ അന്വേഷിച്ചു Hstarന്‍റെ മാര്‍ക്കറ്റിങ്ങ് വിഭാഗം രംഗത്ത് എത്തിക്കഴിഞ്ഞതായി  റിപ്പോര്‍ട്ടുകള്‍ ഉണ്ട്.നേഴ്സ് റോബോട്ടുകളുടെ അവസാന മിനുക്ക്‌ പണിയില്‍ ആണ് എന്ന് കമ്പനി അധികൃതര്‍ വെക്തമാക്കിയിട്ടുണ്ട്.

യു.കെ  യില്‍ പ്രായം ചെന്നവരുടെ ആരോഗ്യ പരിപാലനത്തില്‍ മലയാളികള്‍ക്ക് മറ്റ് ഏതൊരു വിഭാഗത്തെക്കാള്‍ പങ്കുണ്ട്.എന്നാല്‍ ഉടന്‍ തന്നെ മലയാളി കെയര്‍ അസിറ്റന്റ്മാരുടെ ജോലിക്ക് ഭീഷണിയായി PEARL മാറാന്‍ ഇടയില്ല എന്നാണ് അറിയുന്നത്.രോഗികളുടെ ശരീരത്തില്‍ സ്പര്‍ശിച്ചു ചെയ്യേണ്ടി വരുന്ന പ്രവര്‍ത്തികളില്‍ റോബോട്ടുകളെ ആശ്രയിച്ചാല്‍ അപകടസാധ്യത ഉണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പാണ് കാരണം.

എന്നാല്‍ ,ക്ലീനിങ്ങ് ജോലിക്കും വലിയ ഭാരം ഉള്ള രോഗികളെ ഉയര്‍ത്തുന്നതിനുമൊക്കെ കാര്യങ്ങളില്‍ റോബോട്ടുകള്‍ക്ക്  മനുഷ്യനെക്കാള്‍ കൃത്യതയുണ്ടെന്നു  ഈ വിഷയത്തില്‍ പഠനം നടത്തുന്ന  യു എസ്സിലെ സ്റ്റാന്‍ഫര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

h star 1അമേരിക്കയിലെ പല പ്രമുഖ ആശുപത്രികളും ശസ്ത്രക്രിയക്ക് വേണ്ടി ആശ്രയിക്കുന്നത് ഇപ്പോള്‍ റോബോട്ടുകളെ ആണ്.ഉപകരണങ്ങള്‍ തക്ക സമയത്ത് നല്‍കുന്നതിനും തിരികെ ലഭിക്കുന്ന ഉപകരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി തിരികെ വെക്കുന്നതിനും മനുഷ്യരേക്കാള്‍ റോബോട്ടുകള്‍ക്കാണ് കൃത്യത ഉള്ളത് എന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്.

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും അടക്കം കൊടുക്കന്നതിന് വേണ്ടി ബുദ്ധിയുള്ള റോബോട്ടുകളെ സമീപ ഭാവിയില്‍ തന്നെ വികസിപ്പിക്കും എന്ന് ACM (Association for Computing Machinery) യുടെ മാഗസിനില്‍ ഏഴുതിയ ലേഖനത്തില്‍ സോഫ്റ്റ്‌ വെയര്‍ എഞ്ചിനിയറും മലയാളിയുമായ മിഥുന്‍ ജോര്‍ജ്ജ് അവകാശപ്പെട്ടു.

ആധുനിക ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രായം ചെന്നവരുടെ സംരക്ഷണം ആണ്. ഹെല്‍ത്ത് കെയര്‍ മേഖല  അനുദിനം ആവശ്യപ്പെടുന്ന അത്രയും മനുഷ്യ പ്രയത്നം നല്‍കാന്‍ ഉള്ള പ്രാപ്തി ഒരു രാജ്യത്തിനും ഇല്ല എന്നാണ് കണക്കുകള്‍ .അതുകൊണ്ട് തന്നെ നേഴ്സ് റോബോട്ടുകള്‍ ഭാവിയില്‍ മലയാളികളെ പിന്നിലാക്കി ഹെല്‍ത്ത് കെയര്‍ മേഖല കയ്യടക്കും എന്ന് കരുതുന്നതില്‍ തെറ്റില്ല.

www.indianews24.com/uk

Leave a Reply