728-pixel-x-90-2-learn
728-pixel-x-90
<< >>

One Pound=100 Rupees

മുംബൈ: രാജ്യാന്തര കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യം ഇടിഞ്ഞു .പ്രവാസി മലയാളികളുടെ ബന്ധുക്കള്‍ക്ക് ഇത് നല്ല കാലം.രൂപയുടെ മൂ ല്യവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയും കൂപ്പ് കുത്തുമ്പോള്‍ രാജ്യാന്തര സാമ്പത്തിക ശക്തികള്‍ക്ക് ഒപ്പം ഇന്ത്യാമാഹാരാജ്യത്ത് താമസിക്കുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കളും വെക്തിഗതമായ നേട്ടം കൊയ്യുകയാണ് . ചൊവ്വാഴ്ച്ച ബ്രിട്ടീഷ് പൗണ്ടിന് 100 രൂപ കടന്നു. ഒരവസരത്തില്‍ 100.35 രൂപ വരെ ഉയര്‍ന്ന വിനിമയ നിരക്ക് പിന്നീട് റിസര്‍വ് ബാങ്കിന്‍െറ ഇടപെടലിനെ തുടര്‍ന്ന് 99.7 എന്ന നിലയിലേക്ക് മെച്ചപ്പെടുകയായിരുന്നു.

മറ്റ് പ്രധാന രാജ്യാന്തര കറന്‍സികള്‍ക്കെതിരെയും രൂപ തകര്‍ച്ച നേരിട്ടു. യൂറോക്ക് 85 രൂപ, സ്വിസ് ഫ്രാങ്കിന് 69 രൂപ, കനേഡിയന്‍ ഡോളറിന് 61.5 രൂപ, ആസ്ത്രേലിയന്‍ ഡോളറിന് 57.8 രൂപ, ന്യൂസിലന്‍ഡ് ഡോളറിന് 50.9 രൂപ, സിങ്കപ്പൂര്‍ ഡോളറിന് 49.8 രൂഎ എന്നിങ്ങനെയായിരുന്നു ചൊവ്വാഴ്ച്ച രാവിലത്തെ വിനിമയ നിരക്ക്.

മെയ് പകുതിയോടെ പൗണ്ടിന് 83 രൂപ എന്നതായിരുന്നു നിരക്ക്. ഈ നിലയില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്കിടെ രൂപയുടെ മൂല്യത്തില്‍ 25 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

Leave a Reply