NI:കേരള സംസ്ഥാനത്തിന്റെ മുന്‍ വിദ്യാഭ്യാസ- സാംസ്കാരിക വകുപ്പ് മന്ത്രിയും ,സി പി ഐ (എം)പൊളിറ്റ് ബ്യൂറോ അംഗവുമായ സ: എം. ഐ ബേബിക്ക് AIC യുടെ ബെല്‍ഫാസ്റ്റ് ഘടകം ,എന്‍ ഐ മലയാളികളുടെ പൊതു സമൂഹവുമായി ചേര്‍ന്ന് സ്വീകരണം നല്‍കും.നവംബര്‍ 19 ന് വൈകിട്ട് 5:30 ബെല്‍ഫാസ്റ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചായിരിക്കും സ്വീകരണ പരിപാടികള്‍ നടക്കുന്നത്.
പ്രസ്തുത പരിപാടിയില്‍ എന്‍ ഐ മലയാളി സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ മന്ത്രിയോട് അക്കാഡമിക കാര്യങ്ങളെ കുറിച്ച് സംവദിക്കാന്‍ അവസരം ഉണ്ടായിരിക്കും.ഇന്ത്യന്‍ രാഷ്ട്രീയ സമൂത്തില്‍ തന്നെ ഇന്റലക്ച്യുല്‍ പൊളിറ്റീഷ്യനായി അറിയപ്പെടുന്ന എം. എ ബേബിയുടെ പാണ്ഡിത്യം എന്‍ ഐ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാക്കുക എന്നതാണ് സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്ന എബി എബ്രഹാം പറഞ്ഞു
എം എ ബേബിക്ക് നല്കുന്ന സ്വീകരണ ചടങ്ങില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ മത രാഷ്ട്രീയ സാമുദായിക ചിന്താഗതികള്‍ക്ക് അധീതമായി പങ്കെടുക്കണം എന്ന് AIC യുടെ നോര്‍ത്തേണ്‍ അയര്‍ലണ്ട് ഘടകം അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് Contact : Aby Abraham-07428630136, Nelson Peter- 07853352942