728-pixel-x-90-2-learn
728-pixel-x-90
<< >>

M6 ലെ ടിബേ യു.കെ യിലെ ഏറ്റവും മികച്ച സര്‍വീസ് സ്റ്റേഷന്‍

ലണ്ടന്‍:യു.കെ യിലെ ഏറ്റവും നിലവാരമുള്ള സര്‍വീസ് സ്റ്റേഷന്‍ മോട്ടോര്‍ വേ 6 ല്‍ പ്രവര്‍ത്തിക്കുന്ന ടിബേ എന്ന് സര്‍വേ. പഞ്ചനക്ഷത്ര നിലവാരമുള്ള സേവനമാണ് ‘ടീബേ’ നല്‍കിക്കൊണ്ടിരിക്കുന്നത്.യു.കെ യിലെ ഇതര സര്‍വ്വീസ് സ്റ്റേഷനുകളില്‍ നിന്നും വിഭിന്നമായി ഏറ്റവും നിലവാരമുള്ള ബ്രാന്റുകളാണ് ടീബേ ലഭ്യമാക്കുന്നത്.

3000 ആളുകള്‍ പങ്കെടുത്ത സര്‍വേയിലാണ് ടിബേ ഏറ്റവും നിലാവരമുള്ള സര്‍വീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ടിബേ എന്ന കമ്പനി ഒരു കുടുംബത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് നടത്തുന്ന കമ്പനിയാണ്.ബുഹുരാഷ്ട്രകുത്തകകള്‍ അടക്കം നടത്തുന്ന സര്‍വീസ് സ്റ്റേഷനുകളെ മറികടന്നാണ് ടിബേ ഒന്നാം സ്ഥാനം നേടിയത്.

 

 

Leave a Reply