728-pixel-x-90-2-learn
728-pixel-x-90
<< >>

KSRTC-യില്‍ ഒരു മാസം രണ്ടു തവണ ശമ്പളം

കൊച്ചി•കെ എസ് ആര്‍ ടി സി ഇപ്പോള്‍ ഗതികേടിന്റെ പര്യായമാണ്.അതിന്റെ കാരണം ഏതൊരു മലയാളിക്കും വേഗം മനസിലാകുന്ന കാര്യം തന്നെ.കെടുകാര്യസ്ഥത,അഴിമതി ഇത് രണ്ടും പോരെങ്കില്‍ തോന്നിവാസവും.ഡീസല്‍ അടിക്കാന്‍ മാര്‍ഗ്ഗം ഇല്ലാതെ നട്ടം തിരിയുന്ന കെ എസ് ആര്‍ ടി സി ഈ മാസം എറണാകുളം ഡിപ്പോയില്‍ രണ്ടു തവണ ശമ്പളം കൊടുത്തു.

കഴിഞ്ഞ മേയില്‍ ജോലിയില്‍ പ്രവേശിച്ച ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് നല്‍കിയ ആദ്യ ശമ്പളം കൂടാതെ അക്കൗണ്ടില്‍ വീണ്ടും തുക നിക്ഷേപിച്ചു.കെടുകര്യസ്ഥത മാത്രം അല്ല തോന്നിവാസവും കെ സ് ആര്‍ ടി സി യുടെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട് എന്നതിന് ഈ സംഭവം നല്ല ഉസഹരണമായി.

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ കഴിഞ്ഞ മേയില്‍ ജോലിയില്‍ പ്രവേശിച്ച ഡ്രൈവര്‍മാര്‍ക്കാണ് ഈ അസുഭ ഭാഗ്യം ലഭിച്ചത്. ജൂണിലാണ് നേരിട്ടുള്ള ശമ്പളം ആദ്യം കിട്ടിയത്. പുതിയ ജീവനക്കാരുടെ വിശദാംശങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയത് ഇൗ മാസമാണ്. കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ച ജീവനക്കാര്‍ ഞെട്ടി. മേയില്‍ തന്നെ 6250 രൂപ  ശമ്പളം ഇനത്തില്‍ വീണ്ടും അക്കൗണ്ടില്‍ . 80 ജീവനക്കാര്‍ക്കായി ഇങ്ങനെ നല്‍കിയത് അഞ്ചുലക്ഷം രൂപ.

സംഭവം പുറത്തായതോടെ എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും ഉദ്യോഗസ്ഥ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങളൊന്നും മാധ്യമങ്ങളോട് പറയരുതെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നിര്‍ദേശം.

സംഭവം പുറത്തായതോടെ കമ്പ്യൂട്ടറിനെ കുറ്റം പറഞ്ഞ് എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും ഉദ്യോഗസ്ഥ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങളൊന്നും മാധ്യമങ്ങളോട് പറയരുതെന്നാണ് അങ്ങ് മുകളില്‍ നിന്നുള്ള ഉത്തരവ് എന്നും അറിയുന്നു.

Leave a Reply