തിരുവനന്തപുരം :കെഎസ്ആര്‍ടിസിക്ക് പത്തു കോടി രൂപ അടിയന്തര സഹായം നല്കാന് മന്ത്രിസഭാ തീരുമാനം. കെഎസ്ആര്‍ടിസിയുടെ 67 പമ്പുകള്‍ സപൈ്ളകോയ്്ക്ക് നല്‍കുന്നതിന് നയപരമായ അംഗീകാരവും നല്കി. സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കാനും കെഎസ്ആര്‍ടിസിക്ക് അനുമതി ലഭിച്ചു.
എന്നാല്‍ ഈ തീരുമാനം അപ്രയായോഗികം ആണ് എന്ന് പല വിദഗ്തരും അഭിപ്രായപ്പെട്ടു.നിയമമനുസരിച്ച് യാത്രക്കാരെ ഇരുത്തി ബസുകളില്‍ ഇന്ധനം നിറയ്ക്കാനാകില്ല. അതുകൊണ്ടു തന്നെ യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കേണ്ടി വന്നാല്‍ യാത്രക്കാരെ ഏതെങ്കിലും ഡിപ്പോയില്‍ ഇറക്കിയ ശേഷം പോയി ഡീസല്‍ അടിക്കേണ്ടി വരും. ഇതു കൂടാതെ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടത്തോടെ നഗരത്തിലെ പമ്പുകളിലെത്തിയാല്‍ വലിയ ഗതാഗത തടസമാകും റോഡുകളില്‍ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
താല്‍ക്കാലിക പരിഹാരമെന്ന രീതിയിലാണ് സ്വകാര്യ പമ്പുകളില്‍ നിന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം വീണ്ടും പരിഗണിക്കും.സര്‍ക്കാര്‍ അനുവദിച്ച 10 കോടി അടിയന്തര ധനസഹായം ഇതിനായി ഉപയോഗിക്കും. കെഎസ്ആര്‍ടിസിക്ക് ഇന്ധനം നിറയ്ക്കാനായി സിവില്‍ സപൈ്ളസ് കോര്പറേഷന് പുതിയ പമ്പുകള്‍ അനുവദിക്കും.ഇതുവരെ പുറത്തുനിന്നും ഇന്ധനം നിറയ്ക്കാനാണ് പത്ത് കോടി രൂപ അനുവദിച്ചത്. ഡീസല്‍ പ്രതിസന്ധിമൂലം ഒരു സര്‍വീസ് പോലും റദ്ദാക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം സബര്‍ബന്‍ റയില്‍ കോറിഡോര്‍ പദ്ധതിക്ക് 10.99 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം- ചെങ്ങന്നൂര്‍-ഹരിപ്പാട് റൂട്ടിലായിരിക്കും സബര്‍ബന്‍ റയില്‍ കോറിഡോര്‍ വരുന്നത്. ഈ പദ്ധതിയുടെ ആകെ ചെലവ് 3500 കോടി രൂപ ആയിരിക്കും.കെ.എസ്.ആര്.ടി.സിയില്‍ സമഗ്രപരിഷ്കരണനടപടികള് നടപ്പാക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. രണ്ടാഴ്ചക്കം റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് നിര്‍ദ്ദേശം. അടുത്തബുധനാഴ്ച ഗതാഗതവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് ധനകാര്യവകുപ്പ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും.
www.indianews24.com/uk
Pingback: കെഎസ്ആര്‍ടിസിക്ക് പത്തു കോടി രൂപ അടിയന്തര സഹായം നല്കാന് മന്ത്രിസഭാ തീരുമാനം. | BelfastMalayali