728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തെ ഉത്സവ പ്രതീതിയിലാഴ്ത്തിയ പ്രാവേശനോല്‍സവം

തിരുവനന്തപുരം:മൂന്നു ലക്ഷത്തില്‍പ്പരം കുരുന്നുകളാണ്  അക്ഷരമുറ്റത്തു ഇന്ന് അണി നിരന്നത്.പുതു പുത്തനുടുപ്പുകളും പുതിയ ബാഗും കുടയുമായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ മിഠായിയും മറ്റു സമ്മാനങ്ങളും നൽകിയാണ് അദ്ധ്യാപകർ വരവേറ്റത്. കുട്ടികള്‍ക്കായി പ്ളാവില തൊപ്പിയും കളിപ്പാട്ടങ്ങളും നൽകി.കേരളത്തിലെ  എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഏർപ്പെടുത്തിയിരുന്നു.

മലപ്പുറം തൃക്കുളം സർക്കാർ സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.  മന്ത്രി പി.കെ. അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിച്ചു.ഭാരതത്തില്‍ ഇദം പ്രഥമമായി ഒന്നാംക്ലാസ് മുതൽ സംസ്‌കൃതഭാഷ പഠിക്കാനുള്ള സൗകര്യവും കലാപഠനത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയത് ഈ വര്‍ഷത്തെ പ്രത്യകതയാണ്.കൂടാതെ ഈ  അദ്ധ്യയനവർഷം മുതൽ ശ്രീനാരായണ ഗുരുവിന്‍റെ ദർശനങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

JITHESH DAMODAR INDIANEWS 24

Leave a Reply