728-pixel-x-90-2-learn
728-pixel-x-90
<< >>

A K 47 അന്തരിച്ചു : തോക്കുകളുടെ രാജാവിനു വിട

മോസ്‌കോ: എ.കെ. 47 ഉള്‍പ്പെടെയുള്ള തോക്കുകളുടെ രൂപകല്‍പ്പനയിലൂടെ ആഗോള പ്രശസ്തനായ മിഖായേല്‍ കലാഷ്‌നിക്കോവ് അന്തരിച്ചു. തോക്കുകളുടെ രാജാവിനു 94 വയസ്സായിരുന്നു പ്രായം.രോഗബാധിതനായിരുന്ന അദ്ദേഹം റഷ്യയിലെ ഇഷെവ്‌സ്‌കിലുള്ള ആസ്പത്രിയിലാണ് മരണത്തിന് മുന്നില്‍ “വെടിയേറ്റ്‌” വീണത്.

A K 47 അഥവാ കലാഷ്‌നിക്കോവ് മോഡല്‍ 1947 എന്നറിയപ്പെട്ടിരുന്ന ലോക പ്രശസ്ത ഷോലള്‍ഡര്‍ തോക്കാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. A K യുടെ പൂര്‍ണ്ണ രൂപം “ആവ്ടോമാറ്റ് കലാഷ്നിക്കോവ” എന്നായിരുന്നു. ഓട്ടോമാറ്റിക് കലാഷ്നിക്കോവ് എന്നതിന്‍റെ റഷ്യന്‍ രൂപമാണ് “ആവ്ടോമാറ്റ് കലാഷ്നിക്കോവ”.ഇന്നും ലോകത്ത് പ്രചുര പ്രചാരമുള്ള ഇനമാണ് A K 47.ലോകമെമ്പാടുമുള്ള ഗറില്ലാപോരാളികളുടെയും തീവ്രവാദികളുടെയും ഒട്ടേറെ രാജ്യങ്ങളിലെ സൈനികരുടെയും പ്രിയപ്പെട്ട ആയുധമായി അത് മാറി.പക്ഷെ കലാഷ്നിക്കോവ് A K 47 ന് ഒരിക്കലും പേറ്റന്റ് എടുത്തിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിനു റോയല്‍റ്റി ലഭിച്ചിരുന്നുമില്ല.

1941-ല്‍ നാസിപ്പടയുടെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹം മികച്ച യന്ത്രത്തോക്കുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. അങ്ങനെയാണ് കലാഷ്‌നിക്കോവ് തോക്കുകളുടെ പിറവി.
സൈബീരിയയിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച അദ്ദേഹം 1938-ല്‍ റെഡ് ആര്‍മിയില്‍ ചേര്‍ന്നു.അദ്ദേഹത്തിനു യന്ത്രതോക്ക് നിര്‍മ്മാണത്തോട് മമത വര്‍ദ്ധിക്കാന്‍ ആര്‍മി ജീവിതം ഹേതുവായി.

മിഖായേല്‍ കലാഷ്‌നിക്കോവിനു നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹീറോ ഓഫ് ദി സോഷ്യലിസ്റ്റ്‌ ലേബര്‍, ഓര്‍ഡര്‍ ഓഫ് ലെനിന്‍ & സ്റ്റാലിന്‍ പ്രൈസ് എന്നിവ അംഗീകാരങ്ങളില്‍ പ്രമുഖമാണ്.

SANU www.indianews24.com

Leave a Reply