728-pixel-x-90-2-learn
728-pixel-x-90
<< >>

iphone 5s മോഡലില്‍ വൈറസ്:പരാതികളുടെ പ്രളയം

iphone ന്‍റെ 5s മോഡലില്‍ വൈറസ്.ആപ്പിളിന്റെ കസ്റ്റമര്‍ കെയറില്‍ പരാതികളുടെ പ്രളയം .ചില ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ നീല സ്ക്രീന്‍ നിശ്ചലമാകുകയും അതിനു ശേഷം ഉപയോഗിക്കണം എങ്കില്‍ റി-സ്റ്റാര്‍ട്ട് ചെയ്യാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതര്‍ ആകുകയും ചെയ്യന്നു.

ആപ്പിളിന്‍റെ iphone 5s ,iphone 5c എന്നിവ നവംബര്‍ ഒന്നിന് ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഇരിക്കെയാണ് 5s നെ സംബന്ധിച്ച പരാതികളുടെ വാര്‍ത്ത‍ പുറത്ത് വന്നിരിക്കുന്നത്.ഈ മോഡലുകള്‍ക്ക് ഇന്ത്യയില്‍  അമിതമായ വില ഈടാക്കാന്‍ അപ്പിള്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട് .  ഇവയുടെ സാങ്കേതിക തകരാറിനെ സംബന്ധിച്ച വാര്‍ത്ത ആപ്പിളിന് തിരിച്ചടിയാകാന്‍ ഇടയുണ്ട്.

ഈ വയറസിനെ നീക്കം ചെയ്യാന്‍ ഇതുവരെ അപ്പിള്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.’ഡിജിറ്റല്‍ സ്പൈ ‘എന്ന വെബ്സൈറ്റ് ആണ് ആദ്യം ഈ വാര്‍ത്ത‍ പുറത്തു കൊണ്ടുവന്നത്.

മുഖ്യധാരാ മാധ്യമങ്ങള്‍ ഒക്കെ ഈ വാര്‍ത്ത‍ തമസ്കരിച്ചു എങ്കിലും ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക് സൈറ്റുകളിലും ഇന്റര്‍നെറ്റിലെ ആപ്പിള്‍ സപ്പോര്‍ട്ട് ഫോറത്തിലും ഒക്കെ സജീവ ചര്‍ച്ച ആയതോടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ i phone 5s നെ വേട്ടയാടുന്ന പരാതികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയിതത്.

IOS-7 മൊബൈല്‍ ഓപ്പറേറ്റിങ്ങ് സംവിധാനത്തില്‍ മെസേജുകള്‍ അയക്കാനും റസീവ് ചെയ്യാനും പാടില്ലാത്ത വിധം തടസ്സം സൃഷ്ടിക്കുന്ന ഒരു വൈറസിന്റെ ആക്രമണത്തില്‍ നിന്നും ആപ്പിള്‍ രക്ഷനേടി അധിക നാള്‍ കഴിയുന്നതിനു മുന്‍പാണ് പുതിയ വൈറസ് അക്രമണം എന്നത് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വിശ്വാസിതയെ തന്നെ ബാധിക്കാന്‍ ഇടയുണ്ട്.അത് കൊണ്ട് തന്നെ വാര്‍ത്ത പുറത്തു വരാതെയിരിക്കാന്‍ ആപ്പിള്‍ അധികൃതര്‍ എല്ലാ മുന്‍കരുതലും എടുത്തിരുന്നു.

1% ഉപഭോക്തക്കളെ മാത്രമേ ഈ വൈറസ് ആക്രമണം ബാധിച്ചിട്ടൊള്ളു എന്ന നിലപാടില്‍ ആണ് ആപ്പിളിന്‍റെ റിസര്‍ച്ച് വിഭാഗം.എന്നാല്‍ ഇതിന്റെ കാരണത്തെ സംബന്ധിച്ച് ഇവര്‍ ഇപ്പോളും മൌനം പാലിക്കുകയാണ്.

www.indianews24/uk