728-pixel-x-90-2-learn
728-pixel-x-90
<< >>

IMAയുടെ കലാസമന്വയം

ഫിനഗി :മലയാളികളുടെ കാലാപ്രകടനങ്ങള്‍ക്കൊപ്പം വിവിധ ദേശക്കാരുടെ കലാസൃഷ്ടികള്‍ സംഘടിപ്പിച്ചുകൊണ്ട് ഫിനഗി മലയാളികളുടെ സംഘടനയായ IMA യുടെ ക്രിസ്തമസ് പുതുവത്സര ആഘോഷ പരിപാടികള്‍ നടന്നു.ഫിനഗി മെതഡിസ്റ്റ് ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഐ എം എ യുടെ പ്രസിഡണ്ട് സ്മിതാ കുരിയന്‍ സ്വാഗതം ആശംസിച്ചു.

തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ മലയാളികളുടെ കലാപരിപടികള്‍ക്കൊപ്പം  ഐ എം എ ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ച് എത്തിയ വിവിധ ദേശങ്ങളില്‍ നിന്നുള്ളവരുടെ വ്യതസ്തങ്ങളായ കലാസൃഷ്ടികളും വേദിയില്‍ എത്തി.സൌത്ത് ആഫ്രിക്കന്‍ വംശജനായ കബ്രെയും സംഘവും അവതരിപ്പിച്ച ഡാന്‍സ് ആന്‍ഡ്‌ മ്യൂസിക്‌  ഷോ ,നോര്‍ഗെ ടീം അവതരിപ്പിച്ച ഐറിഷ് നൃത്തം ,പോളണ്ട് വംശജരുടെ സംഗീത സദ്യ തുടങ്ങിയവ ഫിനഗി മലയാളികളുടെ ആഘോഷ പരിപാടികള്‍ക്ക് പുതിയ മാനം നല്‍കി.മലയാളികളായ ഗായകര്‍ ആത്മീയ സന്ദേശം നല്‍കുന്ന നിരവധി ഗാനങ്ങള്‍ അവതരിപ്പിച്ചു. പരിപടികള്‍ക്കൊടുവില്‍ കുട്ടികള്‍ക്ക് ക്രിസ്ത്മസ് പുതുവത്സര സമ്മാനങ്ങളും ,സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശംസകളുമായി സാന്റാ വേദിയില്‍ എത്തി കൂടുതല്‍ സന്തോഷഭരിതമാക്കി.

പരിപാടികള്‍ക്ക് എക്സികുട്ടിവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.ഐ എം എ യുടെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചവരോടും  സഹകരിച്ചവരോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും ഉണ്ടെന്ന് ,നന്ദി പ്രസംഗം നടത്തിയ സെക്രട്ടറി അലക്സ് സ്റ്റീഫന്‍ പറഞ്ഞു.

Leave a Reply