jio 800x100
jio 800x100
728-pixel-x-90
<< >>

IFFK ഇക്കൊല്ലവും വിവാദത്തിലേക്ക് ! ഇത് കമലിന്റെ ഊഴം !

തിരുവനന്തപുരം : വിവാദമില്ലാതെ  എന്ത്   I F F K  ?  ഇത്തവണ വെടി പൊട്ടിച്ചിരിക്കുന്നത് സംവിധായകന്‍ കമലാണ്.  IFFK പ്രതിദിന ബുള്ളറ്റിനിലെ ” 75 വര്‍ഷത്തെ മലയാള സിനിമ ” എന്ന പ്രയോഗമാണ് വിവാദമായിരിക്കുന്നത്. ജെ സി ഡാനിയലിനെ അവഹേളിക്കുന്നതിനു തുല്യമാണ് ഇതെന്നാണ് കമലിന്‍റെ വാദം. 1928 ല്‍ പുറത്തിറങ്ങിയ ജെ സി ഡാനിയലിന്‍റെ വിഗതകുമാരന്‍ എന്ന ചിത്രം മുതല്‍ മലയാള സിനിമയുടെ പിറവി കണക്കാക്കുകയാണെങ്കില്‍ ഇത് എണ്‍പത്തിയഞ്ചാം വാര്‍ഷികമാണ്.  ജെ സി ഡാനിയലിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയെടുത്ത തന്‍റെ സെല്ലുലോയിഡിന്‍റെ പ്രദര്‍ശനം IFFK യില്‍ നടത്തില്ലെന്ന് കമല്‍ പ്രതിക്ഷേധ സൂചകമായി അറിയിച്ചു. കൂടാതെ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജെ സി ഡാനിയല്‍ പുരസ്‌കാരം നിര്‍ത്തലാക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ക്ഷമാപണം നടത്തുകയും തെറ്റ് തിരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ അന്തരീക്ഷം മെച്ചപ്പെട്ടു. സെല്ലുലോയിഡിന്‍റെ പ്രദര്‍ശനം നടത്തുവാന്‍ കമല്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെസ്റ്റിവല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏതായാലും ഇത്തരം ഗുരുതരമായ പിശകുകള്‍ ( ?) ഒഴിവാക്കേണ്ടതായിരുന്നു. ഏതായാലും ഫെസ്റ്റിവല്‍ വേദിയില്‍ ഇതോടെ ഒരുണര്‍വ്വുണ്ടായി എന്നാണ് ഡെലിഗേറ്റ്സിന്‍റെ മതം.

SANU INDIA NEWS

Leave a Reply