728-pixel-x-90-2-learn
728-pixel-x-90
<< >>

എം.എം.മണിയുടെ ജാമ്യാപേക്ഷ 30ന് പരിഗണിക്കും

തൊടുപുഴ: അഞ്ചേരിബേബി വധക്കേസില്‍ പീരുമേട് സബ്ജയിലില്‍ കഴിയുന്ന സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയുടെ ജാമ്യാപേക്ഷയില്‍ തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 30 ന് വാദം കേള്‍ക്കും.

തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വാദം കേള്‍ക്കാനായി 30 ലേക്ക് നിശ്ചയിക്കുകയായിരുന്നു. കേസ് ഡയറി ഹാജരാക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനാലാണ് കേസ് മാറ്റിവെച്ചത്.

നവംബര്‍ 21 ന് പുലര്‍ച്ചെയാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍നിന്ന് എം.എം.മണിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ഡിസംബര്‍ നാലുവരെയാണ് കോടതി മണിയെ റിമാന്‍ഡ് ചെയ്തത്. നവംബര്‍ 21 ന് മണി നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു

Leave a Reply