ഒരു അന്ധവിശ്വാസത്തിനു കൂടി അറുതിയായി.ഡെത്ത് വാലി അഥവാ മരണത്താഴ്വര എന്നറിയപ്പെട്ടിരുന്ന ഒരിടം ഭൂമിയിലുണ്ടായിരുന്നു.ഒരു താഴ്വരയില് നിറയെ ചലിക്കുന്ന “ജീവനുള്ള” കല്ലുകള്‍ ! ആരും കല്ലുകള്‍ ചാലിക്കുന്നത് കണ്ടിട്ടില്ലെങ്കിലും കിലോമീറ്ററുകളോളം പടുകൂറ്റന്‍ കല്ലുകള്‍ നീങ്ങിപ്പോയതിന്റെ ചാലുകള്‍ ചില ദിവസങ്ങളില്‍ അവിടെ പ്രത്യക്ഷപ്പെടും.അന്ധവിശ്വാസത്തിന്റെ ചുവട് പിടിച്ചുള്ള നിരവധി കഥകള്‍ ഈ താഴ്വരയെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നു.
1940 മുതല്‍ കാലിഫോര്‍ണിയയിലെ റേസ്ട്രാക്ക് പ്ലായയിലെ ഈ അത്ഭുത പ്രതിഭാസം ശാസ്ത്രലോകത്തിനു വെല്ലുവിളിയായി തുടരുകയാണ്.പക്ഷെ അവസാനം ആ പ്രഹേളികയുടെ ചുരുളഴിയുകയാണ്.രഹസ്യത്തിന്റെ താക്കോല്‍ കണ്ടെത്തിയത് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകരായ റിച്ചാര്‍ഡ് നോറിസ്,ജെയിംസ് നോറിസ് എന്നിവര്‍ ചേര്‍ന്നാണ്.2011ലാണ് ഇവര്‍ ഗവേഷണം ആരംഭിച്ചത്.മരണത്താഴ്വരയില്‍ ഒരു ഷേര്‍ലോക്ക് ഹോംസ് കഥയിലെ ക്ലൈമാക്സിലെന്നപോലെ അവര്‍ കണ്ടെത്തിയ അത്ഭുതം നേരിട്ടറിയാന്‍ വീഡിയോ കാണുക.