728-pixel-x-90-2-learn
728-pixel-x-90
<< >>

ഡ്രോണും ഓക്കേ ഗോ ബാന്‍ഡും തരംഗം സൃഷ്ടിക്കുന്നു

മ്യൂസിക്‌ ബാന്‍ഡുകള്‍ തങ്ങളുടെ വീഡിയോകള്‍ ഹിറ്റാക്കാന്‍ പുതിയ വഴികള്‍ തേടുന്നു.ചിത്രീകരണത്തിലെ പുതുമയുമായാണ് അമേരിക്കന്‍ ബാന്റായ ഒക്കെ ഗോ തരംഗം സൃഷ്ടിക്കുന്നത്.ആഗോള ഹിറ്റായി മാറിയ I won’t let you down എന്ന ഗാനം ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചു കൊണ്ടാണ് ഓക്കേ ഗോ ഓണ്‍ ലൈന്‍ കാണികളെ ഞെട്ടിച്ചിരിക്കുന്നത്.ഇതിനായി ഉപയോഗിച്ചിരിക്കുന്നത്  ഒരേയൊരു ഡ്രോണ്‍ ക്യാമറ മാത്രമാണ്.ഒപ്പം സമര്‍ഥമായി പരസ്യം തിരുകിക്കയറ്റാനും അമേരിക്കാന്‍ മ്യൂസിക്‌ ബാന്‍ഡ് മറന്നില്ല.ഹോണ്ടയുടെ യുഎന്‍ഐ- സിയുബി വാഹനവും ഈ ഗാനത്തിലൂടെ  പരിച യപ്പെടുത്തുന്നുണ്ട്.ഹോണ്ടയുടെ ജപ്പാനീസ് ആസ്ഥാനത്ത് തന്നെയിരുന്നു ചിത്രീകരണവുംഇതിനോടകം ദശലക്ഷക്കണക്കിനു ആരാധകരില്‍ എത്തിയ ഈ ഗാനം ചരിത്രം രചിക്കുകയാണ്.മിനിട്ടുകള്‍ തോറും ലക്ഷക്കണക്കിന്‌ ഷെയറുകളാണ് സോഷ്യല്‍ മീഡിയിലൂടെ ഈ ഗാനത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

പൈലറ്റില്ലാത്ത വിമാനത്തില്‍ (ഡ്രോണ്‍) സ്ഥാപിച്ച ക്യാമറയാണ് ഈ ചിത്രീകരണത്തിനായി ഓക്കേ ഗോ പ്രയോജനപ്പെടുത്തിയത്.സിനിമയില്‍ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഡ്രോണ്‍ ക്യാമറ സാധാരണക്കാരിലേക്ക് കൂടി എത്തുകയാണ് ഇത്തരം വാര്‍ത്തകളിലൂടെ.സിനിമയ്ക്ക് പുറമേ  ഗതാഗത നിരീക്ഷണവും സുരക്ഷയും മുതല്‍ അഗ്നിപര്‍വ്വത സ്ഫോടന ചിത്രീകരണങ്ങള്‍ക്കു വരെ ഈ പറക്കും കുഞ്ഞന്‍ ക്യാമറകളെ ഉപയോഗിക്കുന്നുണ്ട്.ഒന്നര കിലോമീറ്റര്‍ ദൂരമൊക്കെ അനായാസം പിന്നിടുന്ന സ്മാര്‍ട്ട്‌ ഡ്രോണ്‍ ക്യാമറകള്‍ ദുബായ് പോലുള്ള നഗരങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും ഗതാഗത നിരീക്ഷണത്തിനും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.എട്ടു കിലോ ഭാരമുള്ള ക്യാമറകള്‍ വരെ ഇതില്‍ ഘടിപ്പിക്കാനാകും.കൂടുതലായും ഗോ പ്രോ ക്യാമറകളാണ് ഡ്രോണുകളില്‍ ഉപയോഗിക്കുന്നത്.

മലയാള സിനിമയിലും ഡ്രോണ്‍ പരീക്ഷണം നടന്നിരുന്നു.ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന വി കെ പ്രകാശ് സിനിമയിലാണ് ആദ്യമായി ഇതുപയോഗിച്ചത്‌.സൂപ്പര്‍ ഹിറ്റായ ഹൌ ഓള്‍ഡ്‌ ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലും ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചിരുന്നു.

SANU INDIANEWS24 

 

Leave a Reply