728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റില്‍ വിദേശതൊഴിലാളികളെ നിയമിക്കുന്നത്‌ ബുധനാഴച്ച പുനരാരംഭിക്കും

കുവൈറ്റ് സിറ്റി:വിവിധ കാരണങ്ങളാല്‍ മൂന്നു വര്‍ഷമായി കുവൈറ്റില്‍ ഭാഗികമായി നിര്‍ത്തിവച്ച വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ബുധനാഴ്ച്ച പുനരാരംഭിക്കും.വിദേശ തൊഴിലാളികളെ രാജ്യത്ത് കൊണ്ടുവരുന്നതിന് കമ്പനികള്‍ 250 കുവൈറ്റ് ദിനാര്‍ കെട്ടിവയ്ക്കാനും തൊഴില്‍, സാമുഹ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.അടുത്തമാസം ഒന്നുമുതല്‍ പുതിയ നിബന്ധന നടപ്പാകും.

കഴിഞ്ഞ കാലങ്ങളില്‍ തൊഴില്‍ രംഗത്ത് ഉയര്‍ന്ന പരാതികള്‍ ഇല്ലാതാക്കുവാന്‍ പഴുതുകള്‍ അടച്ചാണ് വീണ്ടും റിക്രൂട്ട്‌മെന്റ്
ആരംഭിക്കുന്നത്.ഇതിന്റെ ഭാഗമായി വിദേശത്ത് നിന്ന് ഒരു തൊഴിലാളിയെ കൊണ്ടുവരാന്‍ സ്വകാര്യ കമ്പിനികള്‍ ഡിപ്പോസിറ്റായി 250 കുവൈറ്റ് ദിനാര്‍ വീതം കെട്ടിവയ്ക്കണമെന്ന് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജമാല്‍ അല്‍ദൂസരി അറിയിച്ചു.

രാജ്യത്ത് വിസക്കച്ചവടക്കാര്‍ തഴച്ചുവളരുകയും, തൊഴില്‍ വിസയുടെ മറവില്‍ അവിദഗ്ധരായ വിദേശികള്‍ വ്യാപകമായി വരുന്നത് തടയാനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് നേരിട്ട തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ വിസിറ്റ് വിസ, ഖാദിം വിസകള്‍ എന്നിവ കമ്പനി വിസകളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങള്‍ തൊഴില്‍ മന്ത്രാലയം അനുവദിച്ച് നല്‍കിയിരുന്നു.വിപണി ശുചികരണത്തിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ പരിശോധനയില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ 16,000ലധികം കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

INDIANEWS24 GULF DESK

Leave a Reply