728-pixel-x-90-2-learn
728-pixel-x-90
<< >>

18 കല്‍പ്പനകളുമായ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി : കല്ലേ പിളര്‍ക്കുന്ന 18 കല്‍പ്പനകളുമായ് അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും അരങ്ങു തകര്‍ക്കുന്നു. കല്‍പ്പനകള്‍ സോണിയയും കൂട്ടരും ശിരസ്സാവഹിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഏതായാലും ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തില്‍ ഇപ്പോഴില്ല എന്നോര്‍ത്ത് മോഡിക്കും ബി ജെ പി യ്ക്കും സമാധാനിയ്ക്കാം.

ആം ആദ്മി പാര്‍ട്ടിയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വന്‍ രാഷ്ട്രീയ മൈലേജ് ലക്ഷ്യമിട്ട കോണ്‍ഗ്രസ് ഇപ്പോള്‍ വന്‍ വെട്ടിലാണ് വീണിരിക്കുന്നത്. ജനപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന 18 കല്‍പ്പനകളില്‍ ഒന്ന് പോലും നിരാകരിക്കുവാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അഥവാ നിരാകരിച്ചാല്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരി വെയ്ക്കുന്നതിന് തുല്യമാകും. ഏതായാലും 10 ജനപഥിനു ഇനി ഉറക്കമില്ലാത്ത നാളുകള്‍ ! ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളും വേദിയായിക്കൊണ്ടിരിക്കുകയാണ്. തല്‍ക്കാലം സംശുധത അവകാശപ്പെടാവുന്ന അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിയ്ക്കും നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസിനെയും ബി ജെ പി യെയും മറ്റു കക്ഷികളെയും തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

ആം ആദ്മിക്ക് ആരുടെയും നിരുപാധിക പിന്തുണ വേണ്ടെന്ന്  കെജ്‌രിവാള്‍ അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു പ്രകടനപത്രികയുടെ കാര്യത്തിലും ലോക്പാലിലും ഉള്‍പ്പടെ 18 കാര്യങ്ങളില്‍ നിലപാട്  ഉടന്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനും കെജ്‌രിവാള്‍  കത്തയച്ചു. അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുക ലോക്പാല്‍ ബില്‍ പാസാക്കുക എന്നതായിരിക്കും എന്നു അദ്ദേഹം പ്രസ്താവിച്ചു. ബില്‍ പാസായാല്‍ പതിനഞ്ചു വര്‍ഷത്തെ അഴിമതി അന്വേഷിക്കും. ഇത് അംഗീകരിക്കുകയാണെങ്കില്‍ മാത്രം കോണ്‍ഗ്രസ് പിന്തുണച്ചാല്‍ മതിയെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കെജ്‌രിവാളിന്റെ 18 നിബന്ധനകള്‍
അഥവാ 18 കല്‍പ്പനകള്‍
1. വി.ഐ.പി സുരക്ഷ – വി.ഐ.പി സംസ്‌കാരം എന്നിവ നിര്‍ത്തലാക്കണം
2. എം.എല്‍ . എ –  കൗണ്‍സിലര്‍ ഫണ്ട് നിര്‍ത്തലാക്കണം
3. ഡല്‍ഹിയില്‍ ജനലോക്പാല്‍ നടപ്പിലാക്കണം : ബില്‍ പാസായാല്‍ പതിനഞ്ചു വര്‍ഷത്തെ അഴിമതി അന്വേഷിക്കും
4. വൈദ്യുത കമ്പനികള്‍ക്ക് ഓഡിറ്റിംഗ് നിര്‍ബന്ധമാക്കണം,വൈദ്യുതി നിരക്ക് അടിയന്തിരമായി കുറയ്ക്കണം.
5. വൈദ്യുതി മീറ്ററുകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം.
6. ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി പ്രഖ്യാപിക്കണം.
7. കുടിവെള്ള മാഫിയക്കെതിരെ ശക്തമായ നടപടി ഉടനെടുക്കണം.
8. അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കണം.
9. കോളനികളുടെ പുനരധിവാസം നടപ്പിലാക്കണം
10. എം.സി.ഡി ജീവനക്കാരെ നിയന്ത്രിക്കണം
11. വാറ്റ് നിയമം ലളിതവത്ക്കരിക്കണം
12. മന്ത്രിമാരും ഉദ്യോഗസ്ഥരും ചുവന്ന ബീക്കന്‍ ലൈറ്റ് ഉപയോഗിക്കരുത്.
 13. കൂറ്റന്‍ ബംഗ്ലാവുകള്‍ മന്ത്രി മന്ദിരങ്ങളാക്കരുത് - സര്‍ക്കാര്‍ ബംഗ്ലാവ് എന്ന രീതി അവസാനിപ്പിക്കണം.
14. ഗ്രാമങ്ങളിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം.
15. വനിതാ സുരക്ഷ ഉറപ്പ് വരുത്തണം.
16. വിദ്യാഭ്യാസമേഖലയിലെ പ്രശ്ങ്ങള്‍ക്ക് അടിയന്തിര പരിഹാരം.
17. ആരോഗ്യമേഖലയിലെ പ്രശ്‌ന പരിഹാരം.
18. ഡല്‍ഹിയിലെ ഷീലാ ദീക്ഷിത് സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുക
കെജ്‌രിവാളിന്‍റെ  രാഷ്ട്രീയ തന്ത്രഞത തെളിഞ്ഞു കാണാം ഓരോ നിബന്ധനകളിലും. ഏതായാലും  നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തവര്‍ക്ക് മുന്നില്‍ 18 ഉപാധികള്‍ നിരത്തി വ്യക്തമായ രാഷ്ട്രീയ തന്ത്രമാണ് കെജ്‌രിവാള്‍ പയറ്റുന്നത്. കണക്കു കൂട്ടിയുള്ള ഈ നീക്കം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കുമെന്നുറപ്പ്.
SANU INDIA NEWS

One Response to 18 കല്‍പ്പനകളുമായ് കെജ്‌രിവാള്‍

  1. M.C.Sasidharan Reply

    December 14, 2013 at 1:25 PM

    So far so good. Shri Kejriwal is not at alll bothered about the neo- liberal policies that swallows indian economy and indian people;

Leave a Reply