728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Entries posted by India News (Page 2)
Stories written by INDIA NEWS Team

കുല്‍ഗാമില്‍ ഇന്ത്യന്‍ സുരക്ഷാ സേന മൂന്നു ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു,രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരചരമടഞ്ഞു

കുല്‍ഗാമില്‍ ഇന്ത്യന്‍ സുരക്ഷാ സേന മൂന്നു ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു,രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരചരമടഞ്ഞു

ശ്രീനഗര്‍:ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു.ശ്രീനഗറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. സായുധരായ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍‌ന്ന്‌ പൊലീസും സി.ആര്‍.പി.എഫും സൈന്യവും സംയുക്തമായി തിരച്ചില്‍‌ നടത്തുകയായിരുന്നു.…

അവസാന പന്തില്‍ മുന്നിലെത്തിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യന്‍ പര്യടനത്തില്‍ വിജയത്തുടക്കം

അവസാന പന്തില്‍ മുന്നിലെത്തിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യന്‍ പര്യടനത്തില്‍ വിജയത്തുടക്കം

വിശാഖപട്ടണം:ഇന്ത്യയ്ക്കെതിരെ അവസാന പന്തില്‍ വിജയിച്ചു ആസ്ട്രേലിയ പരമ്പരയ്ക്ക് തുടക്കമിട്ടു. അവസാന ആറു പന്തിൽ 14 റണ്ണടിച്ചാണ് ഓസ്ട്രേലിയ  പ്രഥമ ട്വന്റി20 മത്സരത്തില്‍ ആവേശ വിജയം സ്വന്തമാക്കിയ. പാറ്റ‌്കമ്മിൻസും (7) റിച്ചാർഡ‌്സണുമാണ‌് (7) വിജയമൊരുക്കിയത‌്. ബൌളര്‍മാര്‍ക്ക് കൃത്യമായ മേല്‍ക്കൈയുണ്ടായിരുന്ന മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഓപ്പണർ…

കൊച്ചിയിലെ തീ നിയന്ത്രണ വിധേയം,ബംഗളൂരിലും ബന്തിപ്പൂരിലും സ്ഥിതി മെച്ചപ്പെട്ടു,വയനാട്ടില്‍ വീണ്ടും കാട്ടുതീ

കൊച്ചിയിലെ തീ നിയന്ത്രണ വിധേയം,ബംഗളൂരിലും ബന്തിപ്പൂരിലും സ്ഥിതി മെച്ചപ്പെട്ടു,വയനാട്ടില്‍ വീണ്ടും കാട്ടുതീ

കൊച്ചി :ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള അറിയിച്ചു. തീ പൂര്‍ണ്ണമായും അണച്ചു.പുകയ്ക്കും ഏറെക്കുറെ ശമനമായി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ഇരുമ്പനം,ഏരൂര്‍,തൃപ്പുണിത്തുറ,വൈറ്റില, കടവന്ത്ര, മരട്, ചമ്പക്കര, അമ്പലമുകൾ തുടങ്ങി പനമ്പിള്ളി…

പുല്‍വാമയില്‍ മൂന്നു ജെയ്‌ഷെ മുഹമ്മദ്‌ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

പുല്‍വാമയില്‍ മൂന്നു ജെയ്‌ഷെ മുഹമ്മദ്‌ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

പുൽവാമ : കശ്‌മീരിലെ പുല്‍വാമയില്‍ മൂന്നു  ജെയ്‌ഷെ മുഹമ്മദ്‌ കമാണ്ടർമാരെ സൈന്യം വധിച്ചതായി റിപ്പോർട്ട്‌. പ്രധാന കമാണ്ടർ കമ്രാൻ അടക്കം രണ്ടുപേരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ്‌ കീഴ്‌പ്പെടുത്താനായത്‌. ഇയാളെ കൂടാതെ അഫ്ഗാൻ ബോംബ് സ്പെഷലിസ്റ്റ് ഘാസി റഷീദും സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായി…

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഭാരതത്തിന്റെ നാല്‍പ്പത്  ജവാൻമാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ദില്ലിയിലെത്തിയ അർജന്‍നയുടെ പ്രസിഡന്‍റ് മൗറീസ്യോ മക്റിയുമായി നടത്തിയ നയതന്ത്രകൂടിക്കാഴ്ചകൾക്ക് ശേഷം ഇരു രാഷ്ട്രത്തലവൻമാരും ചേർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത…

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു

കാസർകോട്:വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും  മൃതദേഹങ്ങള്‍ കല്യോട്ട് കൂരാങ്കരയിൽ പ്രത്യകം തയ്യാറാക്കിയ സ്ഥലത്ത് അടുത്തടുത്തായായി സംസ്കരിച്ചു.മുദ്രാവാക്യം വിളികളാൽ മുഖരിതമായിരുന്നു സംസ്കാരച്ചടങ്ങ്. ഇരുവരുടെയും മാതാപിതാക്കളും കൂട്ടുകാരും ബന്ധുക്കളും മൃതദേഹങ്ങൾ ചിതയിലേക്കെടുത്തപ്പോൾ പൊട്ടിക്കരഞ്ഞു. പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങൾ…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക്…

ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള യൂത്ത് കോൺഗ്രസ് ഹർത്താല്‍ സംഘര്‍ഷ ഭരിതം

ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള യൂത്ത് കോൺഗ്രസ് ഹർത്താല്‍ സംഘര്‍ഷ ഭരിതം

കാസർകോട്:ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള യൂത്ത് കോൺഗ്രസ് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി.കടകൾ തുറക്കാൻ ശ്രമിച്ച വ്യാപാരികൾക്ക് നേരെയും ആക്രമണമുണ്ടായി. സംസ്ഥാനത്തുടനീളം ഹർത്തലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.അർധരാത്രി പ്രഖ്യാപിച്ച മിന്നൽ…

ധീര വസന്തത്തിനു വിട

ധീര വസന്തത്തിനു വിട

ലക്കിടി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവീല്‍ദാര്‍ വസന്ത് കുമാറിന്‍റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ലക്കിടിയിലെ സമുദായ ശ്മശാനത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കരിച്ചു. മന്ത്രിമാരടക്കമുള്ള ഉന്നതരാഷ്ട്രീയ നേതാക്കളെ കൂടാതെ കരിപ്പൂർ വിമാനത്താവളം മുതൽ തൃക്കൈപ്പറ്റയിലെ പൊതുശ്മശാനം വരെ ജന്മനാട്ടിലെ വസന്തകുമാറിന്റെ…

അമുദനും വൈഎസ്ആറും ഉണ്ണിക്കൃഷ്ണനും പിന്നെ കുഞ്ഞേനാച്ചനും, പുതിയൊരു യാത്ര തുടങ്ങാമിനി !

അമുദനും വൈഎസ്ആറും ഉണ്ണിക്കൃഷ്ണനും പിന്നെ കുഞ്ഞേനാച്ചനും, പുതിയൊരു യാത്ര തുടങ്ങാമിനി !

റാം മലയാളിക്ക് അപരിചിതനല്ല.ക ട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെയൊരുക്കിയ തമിഴ് സംവിധായകന്‍ റാമിന് കേരളത്തിലും ഒരു നല്ല പ്രേക്ഷകവൃന്ദമുണ്ട്.മുന്‍ ചിത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ സംവിധായകനൊപ്പം മമ്മൂട്ടി എത്തുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള മാജിക്കിലായിരുന്നു ആ പ്രേക്ഷക പ്രതീക്ഷകള്‍. അത്തരം പ്രതീക്ഷകളൊന്നും അസ്ഥാനത്തായില്ല…