728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Entries posted by contributor (Page 2)
Stories written by Contributor

ഇന്ത്യാന്യൂസ് 24 ന്റെ ബ്യൂറോ ചീഫ് സനു സത്യന്റെ പിതാവ് സത്യശീലന്‍ അന്തരിച്ചു.

ഇന്ത്യാന്യൂസ് 24 ന്റെ  ബ്യൂറോ ചീഫ് സനു സത്യന്റെ പിതാവ്  സത്യശീലന്‍ അന്തരിച്ചു.

തിരുവനന്തപുരം: വര്‍ക്കല പുത്തന്‍ചന്ത,രേവതിയില്‍ സത്യശീലന്‍ സി (7)5)നിര്യാതനായി.വിമുക്തഭടനായിരുന്നു. ദീര്‍ഘകാലം അബുദാബി കോര്‍ണിഷ് ഹോസ്പിറ്റലില്‍ സേവനമനുഷ്ടിച്ചിരുന്നു.ഭാര്യ പ്രഭ.സനു സത്യന്‍,സൗരഭ്‌ സത്യന്‍,സലീഷ്‌ സത്യന്‍ എന്നിവര്‍ മക്കള്‍. സിജ,ജിഷ്മ,ലയ എന്നിവര്‍ മരുമക്കള്‍.ചെറുമക്കള്‍ സനുജ കൃഷ്ണ, അഭയ് സൗരവ്, ആര്യന്‍ സൗരഭ്, നന്ദികേശ്, സഞ്ജനകൃഷ്ണ.സംസ്‌കാരം സംസ്‌കാരം ഇന്ന്…

കാസര്‍കോട് ജില്ല ഇനി മുളയുടെ തലസ്ഥാനം.

കാസര്‍കോട് ജില്ല ഇനി മുളയുടെ തലസ്ഥാനം.

കാസര്‍കോട്: മുളയുടെ തലസ്ഥാനമാവാന്‍ കാസര്‍കോട് ജില്ലയൊരുങ്ങുന്നു. മുളങ്കാടുകള്‍ കൊണ്ട് ഹരിതകേന്ദ്രമാക്കി മാറ്റുന്നതിനും ജില്ലയില്‍ തൊഴില്‍ സംരംഭകത്വം ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഈ പദ്ധതിയി നടപ്പിലാകുന്നതോടെ ദക്ഷിണേന്ത്യയിലെ പ്രധാന ‘ബാംബൂ ഹബ്ബാ’യി ജില്ല ഉയരും. പ്രകൃതിയേയും മുളകളെയും ഏറെ സ്‌നേഹിക്കുന്ന…

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു.

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു.

കൊച്ചി: ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് (44) അന്തരിച്ചു. ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു.ഭൗതീക ശരീരം ഇപ്പോള്‍ ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിലാണ്.സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. 1998 ജനുവരി 23നാണ് ബിജു…

ശ്രീറാം വെങ്കിട്ടറാമിന് ജാമ്യം.

ശ്രീറാം വെങ്കിട്ടറാമിന് ജാമ്യം.

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐ.എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം.വഞ്ചിയൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.തെളിവ് ശേഖരണത്തിന് കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ചികിത്സയിലാണെന്ന മെഡിക്കല്‍ റിപ്പോട്ടിനടിസ്ഥാനത്തിലാണ് ആവശ്യം തള്ളിയത്. പരിക്കിന്റെ പേരില്‍ മൂന്നു…

സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫും യൂണിറ്റ് മേധാവിയുമായ കെ.എം.ബഷീർ മരിച്ചു.

സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫും യൂണിറ്റ് മേധാവിയുമായ കെ.എം.ബഷീർ മരിച്ചു.

തിരുവനന്തപുരം : യുവ ഐ.എ.എസ് ഉദ്യോഗസ്ഥനും സർവേ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് മലപ്പുറം തിരൂർ വാണിയന്നൂർ കണ്ടിയൂർ ഹൗസിൽ പരേതനായ മുഹമ്മദ് ഹാജിയുടെയും തിത്താച്ചുമ്മയുടെയും മകൻ കെ.എം.ബഷീർ(35) മരിച്ചു.ഇന്ന് പുലർച്ചെ ഒന്നരമണിയോടെ…

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു:കഴിഞ്ഞ ദിവസം കാണാതായ കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് ഇന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. കാണാതായതിന് രണ്ടു കിലോമീറ്ററോളം അകലെയാണ് മൃതദേഹം…

ബറോസ് സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

ബറോസ് സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

കൊച്ചി: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി സിനിമ ബറോസിലെ അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ പുതിയ വീഡിയോ അപ്ലോഡ് ചെയ്തു.വിദേശ ചലച്ചിത്രതാരങ്ങളെയാണ് ആദ്യം അദ്ദേഹം കാസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച വാനപ്രസ്ഥത്തിലെയും ഒപ്പത്തിലെയും ദേവദൂതനിലെയും രംഗങ്ങളെ കോര്‍ത്തിണക്കിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.പാസ്…

ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രവാസി മലയാളി വിദ്യാര്‍ത്ഥിനിക്ക് എം.ബി.ബി.എസ് ഹോണേഴ്‌സ്

ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രവാസി മലയാളി വിദ്യാര്‍ത്ഥിനിക്ക് എം.ബി.ബി.എസ് ഹോണേഴ്‌സ്

ഇംഗ്ലണ്ട്: ബാച്ചിലര്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് സര്‍ജറിയില്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോണേഴ്സ് യു എ യിലെ പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ റാവുത്തര്‍ക്ക്. യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ബഹുമതിദാനച്ചടങ്ങില്‍ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സര്‍ ആന്റണി സെല്‍ഡന്റെ…

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു.

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു.

തൃശ്ശൂര്‍: പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ 89 അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തൃശ്ശൂരിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂര്‍ രവിവര്‍മ്മ ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആറ്റൂര്‍ വിവിധ കോളേജുകളില്‍…

ചന്ദ്രനെ തൊടാന്‍ ഇന്ത്യയുടെ ചന്ദ്രയാന്‍2 പറന്നുയര്‍ന്നു.

ചന്ദ്രനെ തൊടാന്‍ ഇന്ത്യയുടെ  ചന്ദ്രയാന്‍2 പറന്നുയര്‍ന്നു.

ശ്രീഹരിക്കോട്ട: കുറച്ച് ദിവസം മുന്‍പ് വിക്ഷേപണം മാറ്റിവച്ച ചന്ദ്രയാന്‍ 2 ഇന്ന് ഉച്ചയ്ക്ക് 2.43 ന്‌ വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ എം.വണ്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം. കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. ഈ ദൗത്യം…