728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Entries posted by contributor
Stories written by Contributor

ആദിവാസി യുവാവ് മരിക്കാനിടയായ സംഭവം: പ്രതിഷേധം മുറുകുന്നു

ആദിവാസി യുവാവ് മരിക്കാനിടയായ സംഭവം: പ്രതിഷേധം മുറുകുന്നു

പാലക്കാട്: അട്ടപ്പാടിയില്‍ മനോവൈകല്യമുള്ള ആദിവാസി യുവാവ് ആള്‍ക്കുട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായതിനെ തുര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതിഷേധം ആളുന്നു. മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം പോലീസിന് കൈമാറിയ അട്ടപ്പാടി കടുകുമണ്ണയിലെ മധു(35)വിന് പോലീസ് ജീപ്പില്‍വച്ച് ഛര്‍ദിയുണ്ടായി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷമേ മരണ കാരണം…

അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ റാങ്കിംഗില്‍ ഇന്ത്യ താഴേക്ക്

അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ റാങ്കിംഗില്‍ ഇന്ത്യ താഴേക്ക്

ദില്ലി: ലോകരാജ്യങ്ങളില്‍ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. മുമ്പ് 79-ാം റാങ്കിലായിരുന്ന രാജ്യം ഇത്തവണ 81ലേക്ക് താഴ്ന്നു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ആണ് പട്ടിക തയ്യാറാക്കിയത്. 179 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പട്ടികയില്‍ അയല്‍രാജ്യമായ പാക്കിസ്താന്റെ സ്ഥാനം 117 ആണ്.…

മാര്‍ച്ച് മുതല്‍ ഒമാനില്‍ ടൂറിസ്റ്റ് വിസ ഓണ്‍ലൈനിലൂടെ മാത്രം

മാര്‍ച്ച് മുതല്‍ ഒമാനില്‍ ടൂറിസ്റ്റ് വിസ ഓണ്‍ലൈനിലൂടെ മാത്രം

മസ്‌കറ്റ്: ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം. നിയമം മാര്‍ച്ച് 21 മുതല്‍ പ്രാബല്യത്തിലാകും. ടൂറിസ്റ്റ് വിസ, എക്‌സ്പ്രസ് വിസ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് ആണ് അറിയിച്ചത്. എയര്‍പോര്‍ട്ടിലെ വിസാ ഡെസ്‌കുകളില്‍നിന്ന് ടൂറിസ്റ്റ്…

യു എ ഇയില്‍ മറ്റൊരു തൊഴിലിലേക്ക് മാറുന്ന വിസയ്ക്കായി സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട

യു എ ഇയില്‍ മറ്റൊരു തൊഴിലിലേക്ക് മാറുന്ന വിസയ്ക്കായി സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട

അബുദാബി: പുതിയ തൊഴില്‍ വിസയിലെത്തുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് യു എ ഇയില്‍ വിസാമാറ്റത്തിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു സ്വദേശി വല്‍ക്കരണ, മനുഷ്യശേഷി മന്ത്രാലയ അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം നിലവില്‍ ചെയ്തുവരുന്ന ജോലി മാറി മറ്റൊന്നിലേക്ക് മാറുമ്പോള്‍ പുതിയ വിസ പതിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്…

മുഖ്യമന്ത്രി ഇടപെട്ടു; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി ഇടപെട്ടു; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്നും ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് മുന്നോട്ടുവച്ച മുഖ്യമന്ത്രിയുടെ ഡിമാന്റ് അംഗീകരിക്കുകയായിരുന്നു. ബസ് സമരം അഞ്ചാം ദിവസത്തിലേക്ക്…

പാര്‍ട്ടിപ്രഖ്യാപനത്തിന് മൂന്ന് ദിവസം മാത്രം; കമലും രജനിയും കൂടിക്കാഴ്ച്ച നടത്തി

പാര്‍ട്ടിപ്രഖ്യാപനത്തിന് മൂന്ന് ദിവസം മാത്രം; കമലും രജനിയും കൂടിക്കാഴ്ച്ച നടത്തി

ചെന്നൈ: രാഷ്ട്രീയപ്രഖ്യാപനത്തിന് മുന്നോടിയായി തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍ മറ്റൊരു താരമായ രജനീകാന്തുമായി കൂടിക്കാഴ്ച്ച നടത്തി. രജനീകാന്തിന്റെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. താനും രജനിയും അടുത്ത സുഹൃത്തുക്കളാണ്, ഇത് വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുപത്…

മാമാങ്കം ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്‌

മാമാങ്കം ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്‌

കൊച്ചി: മാമാങ്കം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ മമ്മൂട്ടിക്ക് പരിക്കേറ്റു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഉണ്ടായ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. മാമാങ്കം ദ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം വെളിപ്പെട്ടത്. ചരിത്രത്തിന്റെ ഭാഗമായുള്ള കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ മംഗലാപുരത്താണ്…

കണ്ണൂര്‍ വിമാനത്താവളത്തിലെ നാവിഗേഷന്‍ പരിശോധന വിജയകരം

കണ്ണൂര്‍ വിമാനത്താവളത്തിലെ നാവിഗേഷന്‍ പരിശോധന വിജയകരം

കണ്ണൂര്‍: ദിശയും ദൂരവും അളക്കുന്നതിനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച നാവിഗേഷന്‍ ഉപകരണത്തിന്റെ ടെസ്റ്റ് വിജയകരമെന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവിലാണ് ഉപകരണം ഇവിടെ വച്ചത്. സുപ്രധാനമായ ഈ പരിശോധനയ്ക്ക് ശേഷമേ വിമാനത്താവളത്തില്‍ സിവില്‍ വിമാനങ്ങള്‍…

കൊച്ചിയില്‍ 30 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു

കൊച്ചിയില്‍ 30 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു

കൊച്ചി: ആലുവയില്‍ മുപ്പത് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. അഞ്ചു കിലോ മെഥിലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍ (എംഡിഎംഎ) ആണ് പിടിച്ചെടുത്തത്. എക്സ്റ്റസി എന്നറിയപ്പെടുന്ന ഈ ലഹരിമരുന്ന് ഇത്രയധികം പിടിച്ചെടുക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യം. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ…

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അമേരിക്ക സ്റ്റീല്‍ ഇറക്കുമതി കുറയ്ക്കാനൊരുങ്ങുന്നു

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അമേരിക്ക സ്റ്റീല്‍ ഇറക്കുമതി കുറയ്ക്കാനൊരുങ്ങുന്നു

വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യയടക്കം 11 രാജ്യങ്ങളില്‍ നിന്നും സ്റ്റീല്‍ ഇറക്കുമതി കുറയ്ക്കാനുള്ള തീരുമാനം കര്‍ശനമാക്കുവാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശുപാര്‍ശ. യു എസ് വാണിജ്യ മന്ത്രാലയമാണ് പ്രസിഡന്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്നതാണ്…

Page 1 of 267123Next ›Last »