728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Highlights

തുണിക്കടകളിലെ വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍; ഇടപെടല്‍ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തുണിക്കടകളിലെ വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍; ഇടപെടല്‍ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സംസ്ഥാന തൊഴില്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിമാര്‍ക്ക് കമ്മിഷന്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. നടപടികള്‍ ഒരുമാസത്തിനകം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍…

മധ്യപ്രദേശില്‍ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ഒന്നര കിലോ മുടി

മധ്യപ്രദേശില്‍ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ഒന്നര കിലോ മുടി

ഇന്‍ഡോര്‍: ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും നീക്കംചെയ്തത് ഒന്നര കിലോഗ്രാമോളം മുടി. ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത് റാവു ആശുപത്രിയിലാണ് അപൂര്‍വ്വമായ ശസ്ത്രക്രിയ നടന്നത്. ഡോ. ആര്‍ കെ മഥുറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് മുടികള്‍ നീക്കം ചെയ്തത്‌. മാനസിക…

യു എ ഇയിലും ഒമാനിലും സ്വകാര്യമേഖലയില്‍ തുടര്‍ച്ചയായ അവധികള്‍

യു എ ഇയിലും ഒമാനിലും സ്വകാര്യമേഖലയില്‍ തുടര്‍ച്ചയായ അവധികള്‍

ദുബായ്: ദേശീയദിനം, നബിദിനം എന്നിവ പ്രമാണിച്ച് യു എ ഇയിലും ഒമാനിലും സ്വകാര്യമേഖലയ്ക്ക് തുടര്‍ച്ചയായ അവധികള്‍. യു എ ഇയില്‍ മൂന്ന് ദിവസവും ഒമാനില്‍ അഞ്ച് ദിവസവുമാണ് അവധി. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 30…

ഫഹദ് കാറിന്റെ യഥാര്‍ത്ഥ നികുതി അടച്ചു

ഫഹദ് കാറിന്റെ യഥാര്‍ത്ഥ നികുതി അടച്ചു

ആലപ്പുഴ: നടന്‍ ഫഹദ് ഫാസില്‍ തന്റെ ഇ ക്ലാസ് ബെന്‍സ് കാറിന്റെ നികുതി ആലപ്പുഴ ആര്‍ ടി ഓഫീസില്‍ അടച്ചു. 70 ലക്ഷം രൂപ വിലവരുന്ന ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒന്നര ലക്ഷം രൂപയേ നികുതി…

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

ഹൈദരാബാദ്: ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മൂന്നാംപതിപ്പിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിര്‍വ്വഹിക്കും. ഡിസംബര്‍ ഒന്നിന് പ്രിന്‍സസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, തെലങ്കാന സിനിമോട്ടോഗ്രാഫി മന്ത്രി തലശനി ശ്രീനിവാസ് യാദവ്…

ഭിക്ഷാടകരെന്ന് കരുതി പിടികൂടിയത് വിദ്യാസമ്പന്നരും സാമ്പത്തിക ശേഷിയുമുള്ളവരെ

ഭിക്ഷാടകരെന്ന് കരുതി പിടികൂടിയത് വിദ്യാസമ്പന്നരും സാമ്പത്തിക ശേഷിയുമുള്ളവരെ

ഹൈദരാബാദ്: തെരുവില്‍ ഭിക്ഷയാചിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടി പുനരധിവാസ കേന്ദ്രത്തിലെത്തിച്ച രണ്ട് സ്ത്രീകള്‍ വിദ്യാസമ്പന്നരും മികച്ച സാമ്പത്തിക ഭദ്രതയുമുള്ളവര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിന്റെ മകളുടെ സന്ദര്‍ശനം പ്രമാണിച്ചാണ് പോലീസ് തെരുവിലെ ഭിക്ഷാടകരെ ഒഴിവാക്കുന്ന നടപടികള്‍…

നാലര പതിറ്റാണ്ടിനു ശേഷം കലൈഞ്ജര്‍ കറുത്ത കണ്ണട മാറ്റി

നാലര പതിറ്റാണ്ടിനു ശേഷം കലൈഞ്ജര്‍ കറുത്ത കണ്ണട മാറ്റി

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുന്ന കലൈഞ്ജര്‍ കരുണാനിധി തന്റെ ഡ്രസ്സ് കോടിന്റെ ഭാഗമാക്കിയ കറുത്ത കണ്ണട മാറ്റി. 46 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത കണ്ണടയില്ലാതെ പുറംലോകം കാണുന്നത്. പ്രായാധിക്യത്തിന്റെ അവശതകളെ തുടര്‍ന്ന് വീട്ടില്‍തന്നെ കഴിയുന്ന അദ്ദേഹത്തോട് ഡോക്ടര്‍ നിര്‍ദേശിച്ചതുപ്രകാരമാണ്…

ജെ സി ബിക്കുപോലും തകര്‍ക്കാനാവാത്ത റോഡ്; ആലപ്പുഴയില്‍ ജര്‍മ്മന്‍ പരീക്ഷണം

ജെ സി ബിക്കുപോലും തകര്‍ക്കാനാവാത്ത റോഡ്; ആലപ്പുഴയില്‍ ജര്‍മ്മന്‍ പരീക്ഷണം

ആലപ്പുഴ: ദേശീയപാതയില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലുള്ള യന്ത്രം ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് തകര്‍ക്കാനാവാതെ ജെ സി ബിയുടെ പല്ല് അടര്‍ന്നു വീണു. തലേന്ന് രാത്രി നിര്‍മ്മിച്ച റോഡിന്റെ അരിക് പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ തോല്‍വി സമ്മതിച്ച ജെ സി ബി കണ്ട് ഉദ്യോഗസ്ഥരും…

കോണ്‍ഗ്രസ്സ് നേതാവ്‌ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

കോണ്‍ഗ്രസ്സ് നേതാവ്‌ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി(77) അന്തരിച്ചു. 2008മുതല്‍ സ്‌ട്രോക്ക് വന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഫിഫ ലോകകപ്പ് മത്സരത്തിന്റെ മാച്ച് കമ്മീഷ്ണറായ ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. ഒന്നാം യു പി എ…

ലോകസുന്ദരിപട്ടം മിസ്സ് ഇന്ത്യയ്ക്ക്‌

ലോകസുന്ദരിപട്ടം മിസ്സ് ഇന്ത്യയ്ക്ക്‌

ബെയ്ജിംഗ്‌: ഹരിയാന സ്വദേശിയായ മിസ്സ് ഇന്ത്യ മാനുഷി ചില്ലര്‍ ഇത്തവണത്തെ ലോക സുന്ദരി. ചൈനയിലെ സാന്‍യ സിറ്റി അരീനയില്‍ നടന്ന 67-ാമത് ലോകസുന്ദരി മത്സരത്തില്‍ 108 പേരെ പിന്തള്ളിയാണ് മാനുഷി കിരീടം ചൂടിയത്. കഴിഞ്ഞവര്‍ഷം ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട പ്യൂട്ടോറിക്കന്‍ സുന്ദരി സ്‌റ്റെഫാനി…

Page 1 of 133123Next ›Last »