jio 800x100
jio 800x100
728-pixel-x-90
<< >>
Home » Archives by category » Health

റിലയന്‍സ് ഫൌണ്ടേഷന്‍ 2.5 ലക്ഷം കൊവിഡ്-19 വാക്സിന്‍ ഡോസുകള്‍ കേരളത്തിനു സൗജന്യമായി നല്‍കുന്നു

റിലയന്‍സ് ഫൌണ്ടേഷന്‍ 2.5 ലക്ഷം കൊവിഡ്-19 വാക്സിന്‍ ഡോസുകള്‍ കേരളത്തിനു സൗജന്യമായി നല്‍കുന്നു

തിരുവനന്തപുരം: കേരള സർക്കാരിന്റെ വാക്സിനേഷൻ ശ്രമങ്ങളെ പിന്തുണച്ചു കൊണ്ട് റിലയൻസ് ഫൗണ്ടേഷൻ സംസ്ഥാനത്തിന്2.5 ലക്ഷം സൗജന്യ കോവിഡ്-19 വാക്സിൻ ഡോസുകൾ നൽകുന്നു.ഇതു അറിയിച്ചുള്ള ഔദ്യോഗിക കത്ത് റിലയൻസ് ഫൗണ്ടേഷനെ പ്രതിനിധികരിച്ച റിലയൻസ്ജിയോ കേരള മേധാവി കെ സി നരേന്ദ്രൻ,റിലയൻസ് റീട്ടെയിൽ കേരള മേധാവി സി എസ് അനിൽ കുമാർ എന്നിവർ ആരോഗ്യ മന്ത്രിവീണ ജോർജിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.റിലയൻസ് ജിയോ പ്രിൻസിപ്പൽ കൺസൾട്ടന്റ് ജോൺ മത്തായി, പ്രിൻസിപ്പൽസ്റ്റേറ്റ് കോർഡിനേറ്റിംഗ് ഓഫീസർ പ്രദീപ് കുമാർ, റിലയൻസ് റിടെയിൽ സ്റ്റേറ്റ് കോർഡിനേറ്റർ കെ ജി ജ്യോതിർഘോഷ് തുടങ്ങിയവരും ഉണ്ടായിരന്നു. കൊച്ചിയിലെത്തുന്ന വാക്സിനുകൾകേരള ആരോഗ്യവകുപ്പ് വഴി വിതരണം ചെയ്യും. എല്ലാ പൗരന്മാർക്കും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാനുള്ള ഞങ്ങളുടെ ശ്രമത്തിൽ സമയബന്ധിതമായ പിന്തുണയ്ക്ക് റിലയൻസ് ഫൗണ്ടേഷന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തികോവിഡ്-19നെതിരായ പോരാട്ടത്തിൽനിത അംബാനിയുടെനേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ മുൻപന്തിയിലുണ്ടായിരുന്നു. ടെസ്റ്റിംഗ് മുതൽ ഹെൽത്ത് കെയർ, മെഡിക്കൽ ഓക്സിജൻ, സൗജന്യ ഭക്ഷണം, മാസ്ക് വിതരണം തുടങ്ങിയ സംരംഭങ്ങൾ റിലയൻസ് ഫൗണ്ടേഷൻ രാജ്യത്തുടനീളം നടത്തി വരികയാണ്. മിഷൻ വാക്സിൻ സുരക്ഷയുടെ ഭാഗമായി 10 ലക്ഷത്തിലധികം കോവിഡ്-19 വാക്സിൻ ഡോസുകൾ റിലയൻസ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും, നൽകിയിട്ടുണ്ട്. ഇതുവരെ, യോഗ്യരായ എല്ലാ ജീവനക്കാരിലും 98% ത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസ് കോവിഡ്-19 വാക്സിൻ നൽകിയിട്ടുണ്ട്. INDIANEWS24 HEALTH DESK…

പത്മഭൂഷൺ ഡോ. പി.കെ വാര്യർ അന്തരിച്ചു

പത്മഭൂഷൺ ഡോ. പി.കെ വാര്യർ അന്തരിച്ചു

കോട്ടക്കൽ: ആയുർവേദ ഭീഷ്മാചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പത്മഭൂഷൺ ഡോ. പി.കെ വാര്യർ അന്തരിച്ചു. പി. കൃഷ്ണൻ വാര്യർ എന്ന പി കെ കെ വാര്യർക്കു നൂറ് വയസായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു…

കേരളത്തിലെ ലോക്ക് ഡൗണ്‍ ജൂണ്‍ പതിനാറു വരെ നീട്ടി

കേരളത്തിലെ ലോക്ക് ഡൗണ്‍ ജൂണ്‍ പതിനാറു വരെ നീട്ടി

തിരുവനന്തപുരം:ജൂണ്‍ പതിനാറു വരെ കേരളത്തിലെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത്  ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടിയത്.ജൂണ്‍  12, 13 തിയതികളില്‍…

രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി,ശ്ലാഘിച്ച് മുഖ്യമന്ത്രി

രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി,ശ്ലാഘിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി:2021 ജൂണ്‍ 21 മുതല്‍ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്പ്ര ധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.വാക്സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വാങ്ങി…

അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തിയതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി

അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തിയതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി

ഹനോയ്:അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തിയതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി അറിയിച്ചു.. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസാണിതെന്നു ഗവേഷകര്‍ പറയുന്നു. കോവിഡ് ബാധിതരായവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം പടരുന്നത് കണ്ടെത്തിയത്.മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍…

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

തൃശ്ശൂര്‍: ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ജേതാവും പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു.കടുത്ത ശ്വാസകോശ തടസവും  ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് അദ്ദേഹത്തെ ആശുപത്രിയില്‍…

ചലച്ചിത്ര നടൻ മേള രഘു അന്തരിച്ചു

ചലച്ചിത്ര നടൻ മേള രഘു അന്തരിച്ചു

കൊച്ചി : ചലച്ചിത്ര നടൻ മേള രഘു (60) നിര്യാതനായി.കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.ജി.ജോർജ് സംവിധാനം ചെയ്ത മേള യിലൂടെയാണ് രഘു സിനിമയിലെത്തിയത്. തമിഴ് സിനിമകളിലടക്കം മുപ്പതിൽപ്പരം 30 തിൽ അധികം സിനിമകളിൽ അഭിനയിച്ചു.…

“സൗഖ്യത്തിന്റെ ശ്രീ” ഡോക്യൂമെന്ററി പ്രകാശിതമായി

“സൗഖ്യത്തിന്റെ ശ്രീ” ഡോക്യൂമെന്ററി പ്രകാശിതമായി

കൊച്ചി :അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഡോക്ടർ എ  ശ്രീകുമാറിന്റെ സൗഖ്യ ( WELLNESS  ) കേന്ദ്രീകൃത ചികിത്സാരീതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി “സൗഖ്യത്തിന്റെ ശ്രീ ” പ്രകാശിതമായി.സനു സത്യൻ സംവിധാനം നിർവ്വഹിച്ച ഡോക്യൂമെന്ററി നിർമ്മിച്ചിരിക്കുന്നത് ആപ്തഭാരതി ഫൗണ്ടേഷന് വേണ്ടി രമേശ് കൃഷ്ണനാണ്. അതിപ്രശസ്തനായ ഒരു അലോപ്പതി ഡോക്ടറും…

കേരളത്തിൽ ഇന്ന് 4545 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു,ആറു പേരിൽ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തി’

കേരളത്തിൽ ഇന്ന് 4545 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു,ആറു പേരിൽ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തി’

തിരുവനന്തപുരം:കേരളത്തിൽ ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.യുകെയില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.…

ഇന്ന് 7482 പേര്‍ക്ക് കോവിഡ്

ഇന്ന് 7482 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി…

Page 1 of 20123Next ›Last »