728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Gulf

ദുബായില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 160 റോഡപകടങ്ങള്‍

ദുബായില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 160 റോഡപകടങ്ങള്‍

ദുബായ്:കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ നേരം പുലരുമ്പോഴേക്കും ദുബായ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 160 അപകടങ്ങള്‍.കൂടുതലും ചെറിയ അപകടങ്ങളായിരുന്നു.എമിറേറ്റിന്റെ പല ഭാഗത്തും മഴയും പൊടിക്കാറ്റും ശക്തിപ്രാപിച്ചതിനെതുടര്‍ന്ന് വാഹനങ്ങള്‍ പരക്കംപാഞ്ഞതാകാം അപകടങ്ങള്‍ക്ക് കാരണമായതെന്ന് കണക്കാക്കുന്നു. തിങ്കളാഴ്ച്ച രാത്രിമുതല്‍ ചൊവ്വാഴ്ച്ച നേരം പുലരും വരെ…

ഗള്‍ഫിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം യു എ ഇ

ഗള്‍ഫിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം യു എ ഇ

ദുബായ്:ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് യു എ ഇ.ആഗോള തലത്തില്‍ 2017ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ 21-ാം സ്ഥാനത്താണ് രാജ്യം.ഐക്യരാഷ്ട സഭയ്ക്ക് കീഴിലുള്ള സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ള ഖത്തര്‍…

സൗദി വിടുന്ന നിയമലംഘകര്‍ക്ക് തിരികെയെത്താന്‍ വിലക്കുണ്ടാകില്ല

സൗദി വിടുന്ന നിയമലംഘകര്‍ക്ക് തിരികെയെത്താന്‍ വിലക്കുണ്ടാകില്ല

റിയാദ്:പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ സൗദി വിടുന്ന വിദേശികള്‍ക്ക് വീണ്ടും ഇവിടേക്ക് തിരിച്ചുവരാന്‍ വിലക്കുണ്ടാവില്ല.ഈ മാസം 29 മുതല്‍ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെല്ലാം ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.പൊതുമാപ്പ് കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയാല്‍ കടുത്ത നടപടി…

ദുബായിലെ റോഡുകള്‍: ക്ഷമിക്കൂ, ശ്രദ്ധിക്കൂ…. ജീവന്‍ പരിപാലിക്കാം

ദുബായിലെ റോഡുകള്‍: ക്ഷമിക്കൂ, ശ്രദ്ധിക്കൂ…. ജീവന്‍ പരിപാലിക്കാം

ദുബായില്‍ വാഹനം തട്ടിയുണ്ടാകുന്ന അപകടങ്ങളില്‍ പെട്ട് മരിക്കുന്നതില്‍ കൂടതലും ഇന്ത്യക്കാര്‍.എമിറേറ്റിലെ ട്രാഫിക് പോലീസിന്റെ കണക്കു പ്രകാരം 2016ല്‍ മരിച്ച ഇന്ത്യക്കാര്‍ 18.അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.കാല്‍നട യാത്രക്കാരായ തൊഴിലാളികളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. സുരക്ഷിതമായി റോഡിന് മറുവശം എത്താന്‍…

സമൂഹമാധ്യമങ്ങളിലൂടെ അതിര് കടന്ന പ്രയോജനപ്പെടുത്തലിന് വിലക്ക്‌

സമൂഹമാധ്യമങ്ങളിലൂടെ അതിര് കടന്ന പ്രയോജനപ്പെടുത്തലിന് വിലക്ക്‌

അബുദാബി:ധനസമ്പാദനത്തിനും അപകീര്‍ത്തിപ്പെടുത്തലുകള്‍ക്കുമായി സമൂഹ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പ്രവണതയ്ക്ക് അബുദാബി പോലീസിന്‍രെ താക്കീത്.ഇത്തരത്തില്‍ അതിരുകടന്ന് സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സമൂഹ മാധ്യമങ്ങള്‍ മറയാക്കി പണാപഹരണം നടത്തിയ ഒട്ടേറെ പേരെ ഇതിനകം പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.…

സക്കറിയയ്ക്ക് ബഹ്‌റൈന്‍ കേരള സമാജം സാഹിത്യ പുരസ്‌കാരം

സക്കറിയയ്ക്ക് ബഹ്‌റൈന്‍ കേരള സമാജം സാഹിത്യ പുരസ്‌കാരം

മനാമ:ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്.മലയാള കലാ സാഹിത്യ രംഗത്തും മലയാള ഭാഷയ്ക്കും നല്‍കിയിട്ടുള്ള സംഭാവനകള്‍ മാനിച്ചാണ് അവാര്‍ഡ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.പ്രസിഡന്റ് രാധാകൃഷ്ണപിള്ള, സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

കറങ്ങുന്ന കെട്ടിടം 2020ല്‍ തുറക്കും

കറങ്ങുന്ന കെട്ടിടം 2020ല്‍ തുറക്കും

ദുബായ്:ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം നിലകൊള്ളുന്ന നഗരത്തില്‍ തന്നെ കറങ്ങുന്ന കെട്ടിടും യാഥാര്‍ത്ഥ്യത്തിലേക്ക്.ഡൈനമിക് ടവര്‍ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം 2020ല്‍ തുറന്നുകൊടുക്കാനാകുമെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. 360 ഡിഗ്രിയില്‍ തിരിയാന്‍ കഴിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്നത് ഡൈനമിക് ആര്‍കിടെക്ച്ചര്‍ എന്ന കമ്പനിയാണ്.സ്വതന്ത്രമായി…

ദുബായിലെ വിനോദസ്ഥലങ്ങളില്‍ പുകവലിക്ക് നിരോധനം

ദുബായിലെ വിനോദസ്ഥലങ്ങളില്‍ പുകവലിക്ക് നിരോധനം

ദുബായ്:എമിറേറ്റില്‍ വിനോദവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും പുകവലി നിരോധിച്ചതിന്റെ പേരില്‍ കര്‍ശന നടപടികള്‍.കഴിഞ്ഞ ദിവസം ദുബായ് മുന്‍സിപ്പാലിറ്റി കഫേ അധികൃതര്‍ പൂട്ടിച്ചു.മറ്റ് 74 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. ബില്യാര്‍ഡ്‌സ്, സ്‌നൂക്കര്‍, ഇലക്ട്രോണിക് ഗെയിംസ് മേഖല, ഇന്റര്‍നെറ്റ് കഫേ ഉള്‍പ്പെടെ വിനോദവുമായി ബന്ധപ്പെട്ട…

യു എ ഇയുടെ ഈ വാരാന്ത്യം മണല്‍കാറ്റ് കവര്‍ന്നു

യു എ ഇയുടെ ഈ വാരാന്ത്യം മണല്‍കാറ്റ് കവര്‍ന്നു

ദുബായ്:യു എ ഇയിലെ ഈ വാരാന്ത്യം മണല്‍കാറ്റിലും മഴയിലും കുരുങ്ങി.പ്രവാസികള്‍ അടക്കമുള്ളവര്‍ ആഴ്ച്ചതോറും വിശ്രമത്തിനും വിനോദത്തിനുമായി നീക്കിവെക്കുന്ന ദിവസമാണ് കാലാവസ്ഥ കവര്‍ന്നത്.ഇവിടത്തെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആന്‍ഡ് സീസ്‌മോളജി കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് എല്ലാവരോടും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.കാഴ്ച്ചകള്‍ പോലും…

ദുബായ് സ്‌കൂളുകളില്‍ സോഷ്യല്‍മീഡിയകള്‍ക്ക് പോലീസ് വിലക്ക്‌

ദുബായ് സ്‌കൂളുകളില്‍ സോഷ്യല്‍മീഡിയകള്‍ക്ക് പോലീസ് വിലക്ക്‌

ദുബായ്:രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ദുബായിലെ സ്‌കൂളുകളില്‍ സമൂഹമാധ്യമ ഉപയോഗം ഒഴിവാക്കണമെന്ന് പോലീസ് നിര്‍ദേശം.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. സ്‌കൂളിലായിരിക്കുമ്പോള്‍ കുട്ടികള്‍ ഫേസ്ബുക്കിലും മറ്റും കൂടുതല്‍ സമയം ചെലവഴിക്കുന്നതായാണ് മാതാപിതാക്കളുടെ പരാതി.വീടുകളില്‍ തങ്ങള്‍ക്ക് നിയന്ത്രിക്കാനാകുമെങ്കിലും സ്‌കൂളില്‍ പോകുന്ന സമയം ഒന്നും…

Page 1 of 38123Next ›Last »