728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Featured Headlines

കൽപ്പന ലജ്മി (1954 – 2018) അന്തരിച്ചു

കൽപ്പന ലജ്മി (1954 – 2018) അന്തരിച്ചു

മുംബൈ: പ്രശസ്ത സംവിധായിക കൽപ്പന ലജ്മി (1954 – 2018) അന്തരിച്ചു.64 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ധിരുബാനി അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം.ശകതമായ സ്ത്രീ കഥാ പത്രങ്ങളിലൂടെ ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രമുഖ സ്ത്രീ സംവിധായിക എന്ന നിലയിൽ…

വിവിധ ജില്ലകളില്‍ “യെല്ലോ അലര്‍ട്ട്” പ്രഖ്യാപിച്ചു.കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വിവിധ ജില്ലകളില്‍ “യെല്ലോ അലര്‍ട്ട്” പ്രഖ്യാപിച്ചു.കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍  വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന്‍ വിവിധ ജില്ലകളില്‍ ദുരിത നിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളിലും ബുധനാഴ്ച ഇടുക്കി, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലുമാണ്…

പാകിസ്ഥാനെതിരെ റെക്കോര്‍ഡ് വിജയവുമായി ഇന്ത്യ ഏഷ്യ കപ്പ് ഫൈനലില്‍

പാകിസ്ഥാനെതിരെ റെക്കോര്‍ഡ് വിജയവുമായി ഇന്ത്യ ഏഷ്യ കപ്പ് ഫൈനലില്‍

ദുബായ്: പാകിസ്ഥാനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഇന്ത്യ ദുബായില്‍ കുറിച്ചു.ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പുറത്താകാതെയുള്ള സെഞ്ച്വറിയും (111) ശിഖര്‍ ധവാന്റെ വെടിക്കെട്ട്‌ സെഞ്ച്വറിയും ( 1൦൦ പന്തില്‍ 114) ഒരുമിച്ചപ്പോള്‍ ഇന്ത്യ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ്…

മധുവിന് ആശംസകളുമായി മോഹന്‍ലാല്‍ എത്തി

മധുവിന് ആശംസകളുമായി മോഹന്‍ലാല്‍ എത്തി

തിരുവനന്തപുരം:നടന്‍ മധുവിന് ഇന്ന് 85 വയസ്സ് തികഞ്ഞു. ജന്മദിനാശംസകളുമായി നടന്‍ മോഹന്‍ലാല്‍ രണ്ടുദിവസം മുന്‍പേതന്നെ മധുവിന്റെ വീട്ടിലെത്തി ആശംസിച്ചു. ഡല്‍ഹിയില്‍ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ പങ്കെടുക്കേണ്ടതിനാലാണ് നേരത്തേ വീട്ടിലെത്തിയത്.സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍ എന്ന് എഴുതിയ പിറന്നാള്‍ കേക്കുമായാണ് ആദ്ദേഹം കണ്ണമ്മൂലയിലെ വസതിയില്‍ എത്തിയത്.…

വിദേശികള്‍ക്ക്‌ കേസുകളുണ്ടോയെന്നു ഓണ്‍ലൈനായി അറിയാവുന്ന സംവിധാനം ദുബായില്‍ ഒരുങ്ങി

വിദേശികള്‍ക്ക്‌ കേസുകളുണ്ടോയെന്നു ഓണ്‍ലൈനായി അറിയാവുന്ന സംവിധാനം ദുബായില്‍ ഒരുങ്ങി

ദുബായ്: വിദേശത്തു നിന്നും മറ്റും എത്തി താമസമാക്കിയവര്‍ക്ക് യാത്രാനിരോധനമോ സാമ്പത്തിക കേസോ ഉണ്ടോയെന്ന് ഓണ്‍ലൈനില്‍ പരിശോധിക്കാവുന്ന സംവിധാനം ദുബായ് പൊലീസ് ഒരുക്കി. ഈ സൗകര്യത്തോടെ യാത്രയ്ക്കായി വിമാനത്താവളത്തിലെത്തുമ്പോള്‍ നടപടി ക്രമങ്ങള്‍ക്കിടെ പെട്ടെന്ന് കേസുകളെ പറ്റി അറിയുന്നത് ഒഴിവാക്കാന്‍ സാധിക്കും. 24 മണിക്കൂറും…

അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നെഞ്ചു വേദനയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍

അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നെഞ്ചു വേദനയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍

കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചു വേദനയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടിരുന്നു എന്നറിയുന്നു.തൃപ്പൂണിത്തുറയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഉയർന്ന രക്തസമ്മർദംരേഖപ്പെടുത്തിയിരുന്നു.തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രാമധ്യേയാണ്…

ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍ മലയാളിസമൂഹത്തോട് സംസാരിച്ചു

ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍ മലയാളിസമൂഹത്തോട് സംസാരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി പൊതുരംഗത്തെത്തി. അമേരിക്കയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ചടങ്ങില്‍ പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ആഗോള സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മൂന്നിനാണ് ചികിത്സയ്ക്കായി പിണറായി വിജയന്‍…

ഏറ്റവും സുരക്ഷിതനഗരമായി അബുദാബിയെ വീണ്ടും തെരഞ്ഞെടുത്തു

ഏറ്റവും സുരക്ഷിതനഗരമായി അബുദാബിയെ വീണ്ടും തെരഞ്ഞെടുത്തു

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തുടര്‍ച്ചയായ രണ്ടാവര്‍ഷവും തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലായുള്ള 338 നഗരങ്ങളില്‍ നിന്നാണ് ഈ അറേബ്യന്‍ നഗരം തെരഞ്ഞെടുക്കപ്പെട്ടത്. സുരക്ഷിത സൂചികയില്‍ അബുദാബി കഴിഞ്ഞ വര്‍ഷത്തേക്കാല്‍ മെച്ചപ്പെടുകയും ചെയ്തു. രാജ്യങ്ങളിലെ സുരക്ഷാ സൂചികയ്‌ക്കൊപ്പം ജീവിതച്ചെലവും…

ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി

അബുദാബി: യു എ ഇയിലെത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപ സര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്്ച്ച നടത്തി. രാജ്യാന്തര തലത്തിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു…

മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്റ്

മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്റ്

ന്യൂഡല്‍ഹി:മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്റായി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി നിയമിച്ചു. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് , എം ഐ ഷാനാവാസ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരാകും. കെ മുരളീധരനായിരിക്കും  പ്രചാരണ സമിതിയുടെ അധ്യക്ഷന്‍.ബെന്നി ബെഹ്നാനെ യുഡിഎഫ് കണ്‍വീനറക്കാനും ധാരണയുണ്ട്. .…

Page 1 of 400123Next ›Last »