728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Community

എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമായ എം പി വീരേന്ദ്രകുമാര്‍ [84] അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച കല്‍പ്പറ്റയില്‍ നടക്കും.ലോകതാന്ത്രിക് ജനതാദള്‍ നേതാവായ വീരേന്ദ്രകുമാര്‍ നിലവില്‍ രാജ്യസഭംഗമാണ്.കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ…

എന്‍.ശ്രീധരന്‍ നായര്‍ (88) നിര്യാതനായി

എന്‍.ശ്രീധരന്‍ നായര്‍ (88) നിര്യാതനായി

കണ്ണമ്മൂല: മേലേനമ്പന്‍വിളാകത്ത് ശ്രീവിനായകം വീട്ടില്‍, KRA B27(1), എന്‍.ശ്രീധരന്‍ നായര്‍ (88) നിര്യാതനായി. ഭാര്യ പരേതയായ കെ.പങ്കജാക്ഷി അമ്മ. മക്കള്‍ : പി.രേണുകാദേവി( അസി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ (റിട്ട), എസ്. രാജശേഖരന്‍ നായര്‍, സീനിയര്‍ സൂപ്രണ്ട് (റിട്ട), ഐ.എസ്.എം ഡയറക്ടറേറ്റ്, ബ്രാഞ്ച്…

കെ. വരദരാജന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

കെ. വരദരാജന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം:സി.പി.ഐ.എം മുന്‍ പൊളിറ്റ്ബ്യൂറോ അംഗം കെ. വരദരാജന്‍റെ നിര്യാണം ഇടതുപക്ഷ – കര്‍ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എഞ്ചിനിയറിങ് ബിരുദം നേടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം ജോലി രാജിവെച്ചാണ് പൊതു പ്രവര്‍ത്തനരംഗത്ത് ഇറങ്ങിയത്.…

ഋഷി കപൂർ അന്തരിച്ചു

ഋഷി കപൂർ അന്തരിച്ചു

മുംബൈ:പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) അന്തരിച്ചു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.ഫെബ്രുവരിയിൽ അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.2018…

ഹോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

ഹോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

മുംബെെ:വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു.മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്പുരിലെത്തി  മാതാവിനെ അവസാനമായി കാണാൻ ഇർഫാനു…

നടൻ രവി വള്ളത്തോൾ അന്തരിച്ചു

നടൻ രവി വള്ളത്തോൾ  അന്തരിച്ചു

തിരുവനന്തപുരം: നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു.അഭിനേതാവും എഴുത്തുകാരനുമായ രവി വള്ളത്തോൾ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ പൗത്രനും പ്രശസ്ത നാടകകാരൻ ടി.എൻ.ഗോപിനാഥൻ നായരുടെ പുത്രനുമാണ്.തിരുവനന്തപുരം വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് സീരിയൽ രംഗത്തെ…

കൊവിഡ് ബാധിച്ച് മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് (71) മരിച്ചു

കൊവിഡ് ബാധിച്ച് മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് (71) മരിച്ചു

കണ്ണൂർ: കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ   ചികിത്സയിലായിരുന്ന  മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് (71) മരിച്ചു.   മാർച്ച് 26നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. ഇതേ തുടർന്ന് തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടി എത്തിയത്.വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്.…

കലിംഗ ശശി അന്തരിച്ചു

കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: കലിംഗ ശശി (59) അന്തരിച്ചു..പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു.വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. കോഴിക്കോട്ടെ പ്രമുഖ നാടകകമ്പനിയായ…

അർജുനൻ മാസ്റ്റർ പോയി…എന്നേയും സഹായിച്ചിരുന്നു

അർജുനൻ മാസ്റ്റർ പോയി…എന്നേയും സഹായിച്ചിരുന്നു

അർജുനൻ മാസ്റ്റർ പോയി… ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു. എന്നേയും സഹായിച്ചിരുന്നു… 1998-99ൽ, ദൂരദർശനിൽ മലയാള വാർത്തകൾക്ക് ശേഷമുള്ള 15 മിനിറ്റ് “രംഗ ഗീതം” എന്ന നാടക ഗാനപരിപാടിയുണ്ടായിരുന്നു. സിനിമാ സാങ്കേതിക നിലവാരത്തിലേക്ക്‌ പുനചിത്രീകരണം നടത്തിയാണ് ഗാനങ്ങൾ തയ്യാറാക്കിയിരുന്നത്.…

സംഗീത രാജശിൽപി എം.കെ അർജുനൻ അന്തരിച്ചു

സംഗീത രാജശിൽപി എം.കെ അർജുനൻ അന്തരിച്ചു

കൊച്ചി: നിത്യഹരിത ഗാനങ്ങളുടെ രാജശിൽപിയായ പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ(84) അന്തരിച്ചു. ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തി. നാടകഗാനങ്ങൾ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അർജുനൻ 1968 ൽ കറുത്ത പൗർണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയിൽ…

Page 1 of 36123Next ›Last »