728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Cinema

മാമാങ്കം ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്‌

മാമാങ്കം ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്‌

കൊച്ചി: മാമാങ്കം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ മമ്മൂട്ടിക്ക് പരിക്കേറ്റു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഉണ്ടായ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. മാമാങ്കം ദ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം വെളിപ്പെട്ടത്. ചരിത്രത്തിന്റെ ഭാഗമായുള്ള കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ മംഗലാപുരത്താണ്…

ആമി തീയേറ്ററുകളിൽ

ആമി തീയേറ്ററുകളിൽ

ചിത്രത്തിനായുള്ള ചർച്ചകൾ തുടങ്ങിയപ്പോൾ മുതൽ വലിയ വാർത്താപ്രാധാന്യം നേടിയ കമലിൻറെ ആമി തിയേറ്ററുകളില്‍. തിരുവനന്തപുരത്തുനടന്ന പ്രത്യേക പ്രദർശനത്തിന് മന്ത്രിമാരടക്കം നിരവധിപേരെത്തി. കഴിഞ്ഞദിവസം നടന്ന പ്രദർശനത്തിൽ ആമിയുടെ സഹോദരിയടക്കം രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിരവധിപേരാണ് എത്തിയത്. ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യര്‍ എത്തുന്നത്.…

ഭാവനയും നവീനും വിവാഹിതരായി

ഭാവനയും നവീനും വിവാഹിതരായി

തൃശൂര്‍: നടി ഭാവനയുടെ കഴുത്തില്‍ ചലച്ചിത്ര നിര്‍മ്മാതാവ് നവീന്‍ മിന്നുചാര്‍ത്തി. നഗരമദ്ധ്യത്തിലെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണുണ്ടായിരുന്നത്. മറ്റ് ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കുമായി വൈകീട്ട് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചുട്ടുണ്ട്. കന്നഡ നിര്‍മ്മാതാവായ നവീന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ബെംഗളൂരുവിലും പിന്നീടു വിവാഹസല്‍ക്കാരം…

സുപ്രീംകോടതി വിലക്ക് നീക്കി; പത്മാവത് 25ന് റിലീസ് ചെയ്യും

സുപ്രീംകോടതി വിലക്ക് നീക്കി; പത്മാവത് 25ന് റിലീസ് ചെയ്യും

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ പത്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് വിലക്ക് നീക്കിയത്. നീരോധനം നീക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വിയകോം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന്, മുന്‍നിശ്ചയിച്ച പോലെ ഈ…

എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടും; ചിത്രം ആടുജീവിതം

എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടും; ചിത്രം ആടുജീവിതം

ദുബായ്: മലയാളത്തിലൂടെ സിനിമാസംഗീതലോകത്ത് അരങ്ങേറ്റം കുറിച്ച എ ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തില്‍. ദുബായില്‍ നടന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്ന ബെന്യാമിന്റെ ആടുജീവിതത്തിലൂടെയാണ് കാല്‍ നൂറ്റാണ്ടിന് ശേഷം ഈ ഓസ്‌കര്‍ ജേതാവ് മലയാളത്തിലേക്കെത്തുന്നത്.…

ആമിയില്‍ വിദ്യയ്ക്ക് പകരം മഞ്ജു എത്തിയതില്‍ ഇപ്പോഴാണ് ശരിക്കും ഹാപ്പിയായതെന്ന് കമല്‍

ആമിയില്‍ വിദ്യയ്ക്ക് പകരം മഞ്ജു എത്തിയതില്‍ ഇപ്പോഴാണ് ശരിക്കും ഹാപ്പിയായതെന്ന് കമല്‍

മാധവികുട്ടി എന്ന കമല സുറയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ ഒരുക്കുന്ന ചിത്രം ആമി പുരോഗമിക്കുന്നു. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയതില്‍ സംവിധായകന്‍ മുമ്പത്തെക്കാള്‍ ഏറെ ആത്മവിശ്വാസത്തിലാണ്. കൊച്ചിയില്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആമിയായി വിദ്യയ്ക്കു പകരം…

അഭിനയത്തിലേക്ക് ചുവടുവച്ച ഓര്‍മ്മചിത്രവുമായി രമ്യാ നമ്പീശന്‍ ചിത്രചന്തയില്‍

അഭിനയത്തിലേക്ക് ചുവടുവച്ച ഓര്‍മ്മചിത്രവുമായി രമ്യാ നമ്പീശന്‍ ചിത്രചന്തയില്‍

കൊച്ചി:ചിത്രകാരന്‍മാര്‍ ഉത്സവമാക്കിയ ചിത്രചന്തയിലേക്ക്‌ രമ്യ നമ്പീശന്‍ എത്തിയപ്പോള്‍ എല്ലാവരും കരുതിയത് സാധാരണയായിസെലിബ്രിറ്റികളില്‍ പലരും ആലങ്കാരികമായി കൊണ്ടുനടക്കുന്ന ക്രെയ്‌സ് എന്നായിരുന്നു. ഒബറോണ്‍ മാളിന്റെ അഞ്ചാം നിലയിലേക്കുള്ള പടിക്കെട്ടുകള്‍ കയറി അവര്‍ എത്തിയത് ഒരു പഴങ്കഥകെട്ടുമായാണ്. അഭിനയലോകത്തേക്ക് ചുവടുവെപ്പിച്ച തന്റെ ഗുരുനാഥനുള്ള വരദക്ഷിണയായിരുന്ന ആ പഴങ്കഥകെട്ട്.ഒപ്പം ഗുരു കരുതിവച്ച അപൂര്‍വ്വ സമ്മാനം സ്വന്തമാക്കാനും. ചോറ്റാനിക്കര ക്ഷേത്രത്രത്തിനടുത്ത്‌ ജനിച്ചു…

ബാലചന്ദ്ര മേനോന്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി

ബാലചന്ദ്ര മേനോന്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി

മലയാള സിനിമയിലെ ഓള്‍ റൗണ്ടര്‍ എന്നറിയപ്പെടുന്ന ബാലചന്ദ്ര മേനോന്‍ ലിംക ബുക്‌സ് ഓഫ് റെക്കോഡില്‍ ഇടം നേടി. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ഈ ആംഗീകാരം ലഭിച്ചിരിക്കുന്നത്. കൊല്ലത്ത് ജനിച്ച താന്‍ ഓരോ പടവും ചവിട്ടി…

നമ്പര്‍ 20 മദ്രാസ് മെയിലിന് രണ്ടാം ഭാഗം; ‘വാരിക്കുഴിയിലെ കൊലപാതകം’

നമ്പര്‍ 20 മദ്രാസ് മെയിലിന് രണ്ടാം ഭാഗം; ‘വാരിക്കുഴിയിലെ കൊലപാതകം’

രണ്ടര പതിറ്റാണ്ട് മുമ്പ് തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം നമ്പര്‍ 20 മദ്രാസ് മെയിലിന് രണ്ടാംഭാഗം. ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളിലാകും എത്തുക. സംവിധായകന്‍ കൂടിയായ ദിലീഷ് പോത്തനും അമിത് ചക്കാലക്കലും ആയിരിക്കും പ്രധാന കഥാപാത്രങ്ങള്‍. രജീഷ് മിഥിലി…

മോഹന്‍ലാലിനെ താന്‍ അസൂയയോടെയാണ് കാണുന്നതെന്ന് പ്രകാശ് രാജ്‌

മോഹന്‍ലാലിനെ താന്‍ അസൂയയോടെയാണ് കാണുന്നതെന്ന്  പ്രകാശ് രാജ്‌

ഇരുവര്‍ എന്ന തെന്നിന്ത്യന്‍ ഹിറ്റിന് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ കന്നിചിത്രമായ ഒടിയന്‍. ഇതിന്റെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുന്നതിനിടെയാണ് പ്രകാശ് രാജ് മലയാളത്തിന്റെ പ്രിയതാരത്തെ കുറിച്ച് വാചാലനായത്. തന്നെ അല്‍ഭുതപ്പെടുത്തിയ നടനാണ്…

Page 1 of 63123Next ›Last »