728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Celebrity News

പ്രിയാമണിയുടെ വിവാഹം 23ന്

പ്രിയാമണിയുടെ വിവാഹം 23ന്

ഒരു വര്‍ഷം മുമ്പേ ഉറപ്പിച്ചുവച്ച സിനിമാതാരം പ്രിയാമണിയുടെ വിവാഹം ഈ മാസം 23ന്. ബിസിനസുകാരനായ മുസ്തഫ രാജ് ആണ് വരന്‍.ബെംഗളുരുവിലാണ് വിവാഹ ചടങ്ങുകള്‍. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണമുള്ളത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2016 മെയ് 26നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.…

പ്രണവിന്റെ ചിത്രത്തില്‍ പ്രധാന റോളില്‍ അദിതി

പ്രണവിന്റെ ചിത്രത്തില്‍ പ്രധാന റോളില്‍ അദിതി

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്ന ചിത്രത്തില്‍ അലമാരയിലൂടെ വരവറിയിച്ച അദിതി രവി പ്രധാനവേഷത്തില്‍. പരസ്യചിത്രങ്ങളിലൂടെയും ആല്‍ബത്തിലൂടെയും ശ്രദ്ധേയയായ നടിയുടെ ആദ്യ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ് ആണ് ആദി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലേക്ക് നിര്‍ദേശിച്ചത്.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നെടുമ്പാശ്ശേരിയില്‍…

ദിലീപും പുതിയ അഭിഭാഷകരുമായി സബ്ജയിലില്‍ ദീര്‍ഘ നേരത്തെ കുടിക്കാഴ്ച്ച

ദിലീപും പുതിയ അഭിഭാഷകരുമായി സബ്ജയിലില്‍ ദീര്‍ഘ നേരത്തെ കുടിക്കാഴ്ച്ച

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുബ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനുവേണ്ടി വീണ്ടും ജാമ്യാപേക്ഷ നല്‍കുന്നതിനായി അഭിഭാഷകരെത്തി ദീര്‍ഘനേരത്തെ ചര്‍ച്ച നടത്തി. കേസില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും നേരത്തെ ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. അന്ന് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ നിരത്തിയ വാദങ്ങള്‍ക്ക്…

ദിലീപിന്റെ അറസ്റ്റ്: പോലീസിന് മണ്ടത്തരം പറ്റിയതാവില്ലെന്ന് വിനായകന്‍

ദിലീപിന്റെ അറസ്റ്റ്: പോലീസിന് മണ്ടത്തരം പറ്റിയതാവില്ലെന്ന് വിനായകന്‍

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായത് പോലീസിന്റെ മണ്ടത്തരമായി കരുതുന്നില്ലെന്ന് നടന്‍ വിനായകന്‍.അങ്ങനെ മണ്ടത്തരം പറ്റിയിട്ടുണ്ടെങ്കില്‍ അത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ താരം ആലപ്പുഴയിലെ പൊതുചടങ്ങിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. 65-ാമത്…

സോഹൻ റോയ് ഐ എ ടി എ എസ് അംഗം

സോഹൻ റോയ് ഐ എ ടി എ എസ് അംഗം

കൊച്ചി: ന്യൂയോർക്ക് ആസ്ഥാനമായ ഇന്റർനാഷണൽ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ് (ഐ.എ.ടി.എ.എസ്) അംഗമായി ഹോളിവുഡ് സംവിധായകനും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറും കൂടിയായ സോഹൻ റോയ് തിരഞ്ഞെടുക്കപ്പെട്ടു. മറൈൻ, മെഡിക്കൽ, സിനിമ മേഖലകളിലെ സോഹൻ റോയിയുടെ നിസ്‌തുല്യമായ സംഭാവനകൾ പരിഗണിച്ചാണ് ഐ.എ.ടി.എ.എസ്…

കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് നവ സാരഥ്യം:കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ചെയര്‍മാന്‍

കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് നവ സാരഥ്യം:കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ചെയര്‍മാന്‍

കൊച്ചി:വരയുടെ മിശിഹാമാരുടെ സംഘടനയായ കാര്‍ട്ടൂണ്‍ അക്കാദമിക്ക് നവ സാന്നിധ്യം.പ്രശസ്ത കാര്ട്ടൂണിസ്റ്റ് സുകുമാറിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന മുന്നണി വന്‍ മുന്നേറ്റമാണ് കാര്‍ട്ടൂണ്‍ അക്കാദമി തെരഞ്ഞെടുപ്പില്‍ നടത്തിയത്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട പതിനാറംഗ എക്സിക്യുട്ടീവ്‌ കമ്മിറ്റിയില്‍ പന്ത്രണ്ടു പേരും യുവ രക്തത്തിനു മുന്‍തൂക്കം നല്‍കി സുകുമാര്‍ നയിച്ച…

വൈക്കം വിജയലക്ഷ്മിയെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

ചെന്നൈ: ഗായിക വൈക്കം വിജയലക്ഷ്മിയെ ഓണറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് സര്‍വ്വകലാശാലയാണ് മലയാളിഗായികയെ ആദരിച്ചത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല ചാന്‍സലര്‍ ഡോ. എ സെല്‍വിന്‍ കുമാര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. സംഗീത രംഗത്തെ മികവിനാണ്…

മോഹന്‍ലാലിന് നാലാമൂഴം – ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന്റെ അമരത്ത്

മോഹന്‍ലാലിന് നാലാമൂഴം – ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന്റെ അമരത്ത്

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടുക എന്ന ഖ്യാതി ഇനി മലയാളത്തിന്റെ ഇതിഹാസതാരം മോഹന്‍ലാലിന് സ്വന്തം. രണ്ടു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ലാലിന് രണ്ടു തവണ മികച്ച അഭിനയത്തിന് പ്രത്യക പുരസ്കാരവും ലഭിക്കുകയുണ്ടായി. കൂടാതെ…

സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

ന്യൂഡല്‍ഹി:ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.മറാത്തി സിനിമ കാസവ് ആണ് മികച്ച സിനിമ.രാജേഷ് മപൂസ്കര്‍ വെന്റിലേറ്റര്‍ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി.രുസ്തം എന്ന ചിത്രത്തിലൂടെ അക്ഷയ്കുമാര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സുരഭി മികച്ച നടിയായി.മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം പുഷ്‌കരന്‍…

അലമാരയില്‍ രഞ്ജി പണിക്കരുടെ പാട്ടും

അലമാരയില്‍ രഞ്ജി പണിക്കരുടെ പാട്ടും

സംവിധായകനും തിരക്കഥാകൃത്തും നടനും മാധ്യമപ്രവര്‍ത്തകനുമായ രഞ്ജി പണിക്കര്‍ പിന്നണി ഗായകനാകുന്നു.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അലമാര എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം പാടുന്നത്.ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഹാസ്യ പശ്ചാത്തലത്തിലത്തോട് അടുത്തു നില്‍ക്കുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്.എന്‍…

Page 1 of 28123Next ›Last »