728-pixel-x-90-2-learn
728-pixel-x-90
<< >>

92 വയസുകാരന് ഭാര്യ ഇരുപത്തിരണ്ടുകാരി

സാമറ (ഇറാഖ്): കേരളത്തില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറ്  ആക്കണമെന്ന് വാദിക്കുന്നവര്‍ക്ക് ഇറാഖില്‍നിന്ന് ആവേശമുണര്‍ത്തുന്ന വാര്‍ത്ത‍. 99(2… . 9തൊണ്ണൂറ്റി രണ്ടു വയസുകാരന്‍  രണ്ടാം ഭാര്യയാക്കിയത് 22കാരിയെ.

വിവാഹം നടന്നത് ചെറുമക്കള്‍ക്കൊപ്പം, ഇറാഖിലാണ് വ്യത്യസ്തതകള്‍ ഏറെ നിറഞ്ഞ് ഒരേ പന്തലില്‍ മൂന്നു  വിവാഹങ്ങള്‍  നടന്നത്. മുസലി മുഹമ്മദ് അല്‍ മുജാമി എന്ന 92കാരനാണ് കൗമാരക്കാരായ തന്റെ രണ്ട് ചെറുമക്കളുടെ വിവാഹ വേദിയില്‍ വെച്ച് 22കാരിയെ രണ്ടാം ഭാര്യയാക്കിയത്.

IRAQ-BIGബാഗ്ദാദിന് വടക്കുള്ള ഗ്രാമത്തില്‍ താമസിക്കുന്ന മുസലി ആദ്യ ഭാര്യ മരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

ആദ്യഭാര്യയില്‍ 16 മക്കളുണ്ട് മുസലിക്ക്. 22 കാരി മുന്ന മുക് ലിഫ് അല്‍ ജബുരിയുമായുള്ള മുസലിയുടെ വിവാഹം കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നടന്നത്. ചെറുമക്കള്‍ക്കൊപ്പം വിവാഹിതനാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ച മുസലി തനിക്കിപ്പോള്‍ ഇരുപത് വയസുള്ളത് പോലെയാണ് അനുഭവപ്പെടുന്നതെന്നും പറയുന്നു.

16ഉം 17ഉം വയസ്സുള്ള ചെറുമക്കളുടെ വിവാഹം നേരത്തെ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ മുസലിയുടെ വിവാഹ തയ്യാറെടുപ്പുകള്‍ കാരണം അവരുടെ വിവാഹം വൈകുകയായിരുന്നു.

നാല് മണിക്കൂര്‍ നീണ്ട വിവാഹ ചടങ്ങുകള്‍ ഗംഭീരമാക്കാന്‍ ഗാനമേളയും മറ്റ് കലാപരിപാടികളും ഒരുക്കിയിരുന്നു.

 

Leave a Reply