കൊച്ചി : എണ്‍പത് ലക്ഷത്തിലധികം വരിക്കാരുമായി റിലയൻസ് ജിയോ കേരളത്തിലും അശ്വമേധം തുടരുന്നു. 8500 മൊബൈൽ ടവറുകളുള്ള ജിയോ നെറ്റ് വർക്ക് ഇപ്പോൾ തന്നെ നെറ്റ്വർക്ക് ലഭ്യതയില്‍ കേരളത്തില്‍ ഒന്നാമതാണ്. 2019 ജൂൺ മാസമാണ് 331.3 ദശലക്ഷം വരിക്കാരുമായി വോഡഫോണ്‍-ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റർമാരായി ജിയോ മാറിയത്.
34 മാസങ്ങൾക്ക് മുമ്പ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇൻറ്റർനെറ്റും, മൊബൈൽ നെറ്റ്വർക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തനം ആരംഭിച്ച റിലയൻസ് ജിയോ, ആഗോള മൊബൈൽ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയിൽ ഇന്ത്യയെ ഒന്നമാതെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.
കേരളത്തിൽ ഏറ്റവം കൂടുതൽ സ്ഥലങ്ങളിൽ നെറ്റ്വർക്ക് ലഭ്യമാക്കുന്ന ജിയോ സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ക്ഷൻ, ജിയോ ടി. വി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകൾ, അൺലിമിറ്റഡ് ഡേറ്റാ തുടങ്ങിയവയാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തിൽ നേടാൻ ജിയോയെ സഹായിച്ചത്.
INDIANEWS24 BUSINESS DESK