jio 800x100
jio 800x100
728-pixel-x-90
<< >>

699 രൂപക്ക് ജിയോ ഫോൺ – ജിയോയുടെ ദീപാവലി ഓഫർ

കൊച്ചി, ഒക്ടോബർ 1, 2019 - ദസ്സറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോൺ 699രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 1500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ലഭ്യമാക്കുന്നത്. പകരം പഴയ ഫോൺ എക്സ്ചേഞ്ച് ആവശ്യമില്ല.

2 ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അതിലും താന്ന വിലയിൽ ജിയോ ഫോൺ ലഭ്യമാക്കുന്നതുവഴി ഇന്ത്യയിലെ ഓരോ പൗരനും ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്.ഉത്സവകാല സൗജന്യമായി ആദ്യത്തെ 7റീച്ചാർജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ലഭ്യമാകും (free). ദസ്സറ മുതൽ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യങ്ങൾ ജിയോ ലഭ്യമാക്കുന്നത്.

ജിയോ ഫോൺ ദീപാവലി ഓഫർ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റൽ വിപ്ലവത്തിൻറെ ഭാഗമാകാനും അതിന്റെ ഫലങ്ങൾ അനുഭവിക്കാനും പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന്  റിലയൻസ്  ഇന്ത്യ ചെയർമാൻ മുകേഷ്അംബാനി പറഞ്ഞു.

INDIANEWS24 BUSINESS DESK

Leave a Reply