728-pixel-x-90-2-learn
728-pixel-x-90
<< >>

66 ദിവസം സമൂദ്രത്തില്‍ ഒറ്റപ്പെട്ടുപോയ നാവികനെ രക്ഷപ്പെടുത്തി

നോര്‍ത്ത് കരോലിന:അഡ്വെഞ്ചറസ്‌ ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന യാഥാര്‍ത്ഥ്യ അനുഭവവുമായി ഒരു നാവികന്‍ മനുഷ്യവാസമുള്ളിടത്തേക്ക് തിരിച്ചെത്തി.തകര്‍ന്ന മത്സ്യബന്ധന ബോട്ടുമായി ഒറ്റയ്ക്ക് കടലിലകപ്പെട്ട നാവികനെ രക്ഷപ്പെടുത്തിയത് രണ്ട് മാസത്തിനു ശേഷം.സിനിമയെയും വെല്ലുന്ന ഹരം കൊള്ളിക്കുന്ന ഒന്നായിരുന്നു അത്.

രക്ഷപ്പെട്ടെത്തിയ ലൂയിസ് ജോര്‍ദ്ദാന്റെ അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ റോബേര്‍ട്ട് സെമേക്കിസ് സംവിധാനം ചെയ്ത കാസ്റ്റ്എവേ എന്ന പ്രശ്ത ചലച്ചിത്രമാണ് മുന്നിലേക്കെത്തുന്നത്.കപ്പല്‍ തകര്‍ന്ന് ഒരു ദ്വീപ്പില്‍ ഒറ്റപ്പെട്ടുപോകുന്ന ചക്ക് നോലന്‍ഡ് എന്ന castawayകേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രമുഖ നിര്‍മാതാവ് കൂടിയായ ടോം ഹാങ്കസിനെയാകും ഓര്‍മ്മവരിക.

ജനുവരി അവസാനത്തോടെയാണ് സൗത്ത് കരോലിന തീരത്തിന് കുറച്ചകലെയായി മത്സ്യബന്ധനത്തിലേര്‍പ്പെട്ട മുപ്പത്തേഴുകാരനായ ലൂയിസ് ജോര്‍ദ്ദാനെ കാണാതായത്.കഴിഞ്ഞ ദിവസം അറ്റ്‌ലാന്റിക് സമുദ്രം വഴി യാത്ര തിരിച്ച ജര്‍മ്മന്‍ ചലക്കുകപ്പലിലെ ജീവനക്കാരാണ് ഇയാളെ കണ്ടെത്തി രക്ഷിച്ചത്.

രണ്ടുമാസം മുമ്പ് കടലിലിറങ്ങിയ ജോര്‍ദ്ദാന്റെ ബോട്ട് തിരമാലയില്‍പ്പെട്ട് തകര്‍ന്നു.ബോട്ടിലെ ഇലക്ട്രോണിക്, ജിപി.എസ് ഉപകരണങ്ങള്‍ പൂര്‍ണമായും തകരാറിലാകുകയും ചെയ്തു.അപകടത്തില്‍ തോളെല്ലിന് പരിക്കേറ്റ ജോര്‍ദ്ദാന് ബോട്ട് യാത്രായോഗ്യമാക്കാന്‍ സാധിച്ചില്ല.പിന്നീട് ദിശമാറി പുറംകടലിലേക്ക് ഒഴുകിയ ബോട്ടിലകപ്പെട്ട ഇദ്ദേഹം പച്ച മത്സ്യവും മഴവെള്ളവുമുപയോഗിച്ച് ജീവന്‍ നിലനിര്‍ത്തി.ഇതിനിടയില്‍ രണ്ടു തവണ കൂടി ബോട്ട് തിരയില്‍പ്പെട്ടു.

കഴിഞ്ഞ ദിവസം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒഴുക്കില്‍പ്പെട്ടു കിടന്ന ഇദ്ദേഹത്തെ ഹട്‌സണ്‍ എക്‌സ്പ്രസ് എന്ന ജര്‍മന്‍ കപ്പല്‍ കണ്ടെത്തി.തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന് കൈമാറിയ വിവരമനുസരിച്ച് ഹെലികോപ്റ്റര്‍ വഴി ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.കഴിഞ്ഞ ജനുവരി 29നാണ് ജോര്‍ദ്ദാനെ കടലില്‍ കാണാതായത്. ഇപ്പോള്‍ സെന്റാരാ നോര്‍ഫോക് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കുന്ന അദ്ദേഹം തന്നെ കണ്ടെത്തിയ ജര്‍മന്‍ കപ്പലിലെ ക്യാപ്റ്റന് നന്ദി പ്രകടിപ്പിച്ചു.

INDIANEWS24 NORTH CAROLINA

Leave a Reply