jio 800x100
jio 800x100
728-pixel-x-90
<< >>

6000 കോടിയുടെ ഹെലികോപ്റ്റര്‍ വാങ്ങാനുള്ള തീരുമാനം പ്രതിരോധമന്ത്രാലയം റദ്ദാക്കി

ന്യൂഡല്‍ഹി:ആറായിരം കോടി രൂപക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം റദ്ദാക്കി.ക്രമവിരുദ്ധമായ ഇടപെടലുകള്‍ നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായുള്ള വിദഗ്ധ സമിതി തീരുമാനമെടുത്തത്.197 ലഘു ഹെലികോപ്റ്ററുകള്‍ വാങ്ങാനായിരുന്നു പദ്ധതി.

മുമ്പ് വിവിഐപി ഹെലികോപ്റ്റര്‍ വിവാദത്തിലുള്‍പ്പെട്ട അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് അടക്കം മൂന്ന് കമ്പനികളായിരുന്നു ഈ ഇടപാടിലും രംഗത്തുണ്ടായിരുന്നത്.വിവാദ കമ്പനി ആദ്യഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ടെന്‍ഡര്‍ നടപടിയുമായി ഇനി മുന്നോട്ട് പോകേണ്ടെന്നാണ് എന്‍ ഡി എ സര്‍ക്കാര്‍ തീരുമാനം.

ഇത് കൂടാതെ 17,800 കോടിയുടെ പ്രതിരോധ ഇടപാടിന് മന്ത്രാലയം അംഗീകാരം നല്‍കുകയും ചെയ്തു.യുദ്ധത്തിനുപയോഗിക്കുന്ന അപ്പാഷെ ഹെലികോപ്റ്ററുകളും വിവിധോദ്ദേശ്യ ചിനൂക് ഹെലികോപ്റ്ററുകളും അമേരിക്കന്‍ കമ്പനികളില്‍ നിന്ന് വാങ്ങാനാണ് തീരുമാനം.

INDIANEWS24 National News

Leave a Reply