കാന്‍പൂര്‍:അഞ്ഞൂറാം ടെസ്റ്റ് ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും സ്വന്തം പേരില്‍ കുറിച്ചിടുന്നു.ചരിത്രപരമായ ഈ രേഖപ്പെടുത്തലിന് എതിരാളിയാക്കപ്പെട്ട ന്യൂസീലാന്‍ഡിന്റെ തോല്‍വി 197 റണ്‍സിന്.അവസാന ദിവസം ആറ് വിക്കറ്റുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലാന്‍ഡ് സ്കോര്‍ ബോര്‍ഡില്‍ 262 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍ കസറിയെങ്കിലും പിന്നീട് തകര്‍ന്നടിഞ്ഞു.ഒടുവില്‍ 318 റണ്‍സിന് എല്ലാവരും പുറത്തായി.മറുപടിയായി കിവീസിന് 256 റണ്‍സ് ചേര്‍ക്കാനേ കഴിഞ്ഞുള്ളു.രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ കാര്യങ്ങള്‍ അനുകൂലമായി മാറുകയായിരുന്നു.മുരളി വിജയ്,രോഹിത് ശര്‍മ്മ, അജിംഗ്യ രഹാനെ,രവീന്ദ്ര ജഡേജ എന്നിവരുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്തു.433 റണ്‍സെന്ന വലിയ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ന്യൂസീലാന്‍ഡിനെ രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്‍ മികവാണ് തറപറ്റിച്ചത്.രണ്ടാം ഇന്നിംഗ്സില്‍ ആറ് ന്യൂസീലാന്‍ഡ് ബാറ്റ്സ്മാന്മാരെയാണ് അശ്വിന് പുറത്താക്കിയത്.
37-ാം മത്സരത്തിനിറങ്ങഉന്ന അശ്വിന് തന്റെ രാജ്യാന്തര ടെസ്റ്റ് കരിയറില്‍ 200 വിക്കറ്റ് തികയ്ക്കുകയും ചെയ്തു.അതിവേഗം 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറാകാനും ഈ താരത്തിന് സാധിച്ചു.ഓസ്ട്രേലിയയുടെ ക്ലാരീ ഗ്രിമെറ്റാണ് അതിവേഗം 200 വിക്കറ്റ് സ്വന്തമാക്കിയ ബൗളര്‍.36 ടെസ്റ്റുകളില്‍ നിന്നാണ് ഓസീസ് താരം ഇത്രയും വിക്കറ്റ് നേടിയത്.അശ്വിന്റെ നേട്ടത്തോടെ 38 മത്സരങ്ങളില്‍ നിന്നും ഈ നേട്ടം കൈവരിച്ച ഓസീസിന്റെ ഡെന്നീസ് ലില്ലിയും പാക്കിസ്ഥാന്റെ വഖാര്‍ യൂനിസും പട്ടികയില്‍ മൂന്നാം സ്ഥാനാക്കാരായി.ന്യൂസീലാന്‍ഡ് ക്യാപ്റ്റന്‍ വില്യംസിനെ പുറത്താക്കിയാണ് അശ്വിന് 200 വിക്കറ്റ് തികച്ചത്.
INDIANEWS24.COM Sports