728-pixel-x-90-2-learn
728-pixel-x-90
<< >>

47 ഐ എ എസ്-ഐ പി എസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്തെ 47 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നു.വിവരാവകാശ രേഖയിലൂടെയായാണ് ഇക്കാര്യം പുറത്തായത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെകുടുക്കാന്‍ ജേക്കബ് തോമസും കൂട്ടരും കച്ചകെട്ടിയിറങ്ങിയതിന് പിന്നാലെയാണ് അഴിമതിക്കേസില്‍ പ്പെട്ട  ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവന്നത്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്തുളള 47 ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം നടപടി പുരോഗമിക്കുന്നത്. ഇതില്‍ 32 ഐ എ എസ് ഉദ്യോഗസ്ഥരുടുണ്ട്. 15 ഐ പി എസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണം പാതിവഴിയിലെന്നാണ് വിവരാവകാശ രേഖ.

ഐ എ എസ് ഉദ്യോഗസ്ഥരായ ആനന്ദ സിംഗ്, എന്‍ എ കൃഷ്ണന്‍കുട്ടി, മുരളീധരന്‍, ഷീലാ തോമസ്,എ ജെ രാജൻ,. ടി ഒ സൂരജ്,എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.എഡി ജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ നാല് കേസുകളില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നുണ്ട്.

INDIANEWS24.COM T V P M

 

Leave a Reply