തിരുവനന്തപുരം:സംസ്ഥാനത്ത് 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ദിവസമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 21 പേർ മഹാരാഷ്ട്രയിൽ. നിന്നെത്തിയവരാണ്. ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വന്ന ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. 17 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപ്പെട്ടത്. കോഴിക്കോട് രോഗം ബാധിച്ചത് ഹെൽത്ത് വർക്കർക്കാണ്.
കണ്ണൂർ 12, കാസർകോട് 7, പാലക്കാട് 5, കോഴിക്കോട് 5, തൃശൂർ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
INDIANEWS24 HEALTH DESK