728-pixel-x-90-2-learn
728-pixel-x-90
<< >>

418 ബാറുകള്‍ പൂട്ടിയ ശേഷം മദ്യവില്‍പ്പന കുറഞ്ഞെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍

കൊച്ചി:സംസ്ഥാനത്ത് 418 ബാറുകള്‍ പൂട്ടിയ ശേഷം ബിവറേജസ് ഔട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പന ഒരു ശതമാനം കുറവുണ്ടായെന്ന് വെളിപ്പെടുത്തല്‍.ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ അറിയിച്ചതാണിക്കാര്യം.

ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മദ്യവില്‍പ്പന കണക്ക് മുന്‍വര്‍ഷവുമായി താരതമ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മദ്യവില്‍പ്പന കുറവുണ്ടായെന്ന് അറിയിച്ചിരിക്കുന്നത്.2013 ഏപ്രില്‍-ആഗസ്റ്റ് മാസങ്ങളില്‍ 99.5 ലക്ഷം കെയ്‌സ് മദ്യം വിറ്റഴിച്ചപ്പോള്‍ ഇക്കൊല്ലം ഇതേ കാലയളിവല്‍ 98.4 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റുപോയത്.

ബിയറിന്റെ വില്‍പനയിലും ഇക്കൊല്ലം കുറവുണ്ടായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.ആറ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.ഏപില്‍ ആഗസ്റ്റ് കാലയളവില്‍ കഴിഞ്ഞ വര്‍ഷം 42.47 ലക്ഷം കെയ്‌സ് വിറ്റപ്പോള്‍ ഇക്കൊല്ലം 40.4 ലക്ഷം കെയ്‌സാണ് വിറ്റത്.

INDIANEWS24.COM KOCHI

Leave a Reply