മുംബൈ:സുകര പ്രസവം പോലെ കാമ്പില്ലാത്ത ചിത്രങ്ങള്‍ പടച്ചു വിടുന്ന ഇന്ത്യന്‍ സ്ക്രീനിലെ സൂപ്പര്‍താരങ്ങള്‍ക്ക് മുന്നില്‍ വേറിട്ട കരിയറുമായി അമീര്‍ ഖാന് ഇന്ന് നാല്‍പ്പത്തിയൊന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നു.എണ്ണം പറഞ്ഞ വിജയ ചിത്രങ്ങളിലെ നായകനായി തുടരുന്ന അമീര്‍ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.ഓരോ അമീര്‍ ചിത്രവും ഇന്ത്യയിലും വിദേശത്തും ഓസ്കാര്‍ വേദികളില്‍പ്പോലും തരംഗങ്ങള്‍ തീര്‍ത്തിരുന്നു.അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ധൂം 3 കളക്ഷനില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് നേടിയത്.ആദ്യമായി 500 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു ധൂം3.
ഹോളി എന്ന ചിത്രത്തില്‍ ബാലതാരമായി 1983ല്‍ അരങ്ങേറിയ അമീര്‍ ഖാന് 1988ല്‍ പുറത്തിറങ്ങിയ ഖയാമത്ത് സേ ഖയാമത്ത് എന്ന സൂപ്പര്‍ ഹിറ്റിലൂടെയാണ് ഇന്ത്യന്‍ ജനതയെ കീഴടക്കിയത്.ദില്‍,ദില്‍ ക്യാ മാന്താ നഹിം,ജോ ജീത്താ വഹി സിക്കന്ദര്‍,ഹം ഹെ രാഹി പ്യാര് കേ,ബാസി,അന്ദാസ് അപ്നാ അപ്നാ,രാജാ ഹിന്ദുസ്ഥാനി,ഇഷ്ഖ്,അകേലേ ഹം അകേലേ തും,രംഗീല,ഗുലാം,സര്‍ഫറോഷ്,മന്,1947 എര്‍ത്ത്,മേള,ലഗാന്‍,ദില്‍ ചാഹ്താ ഹേ,മംഗല്‍ പാന്ഡേ,രംഗ് ദേ ബസന്തി,ഫനാ,താരെ സമീന്‍ പര്,ഗജനി,3 ഇഡിയറ്റ്സ്,ധോബി ഘട്ട്,തലാഷ്,ധൂം 3 എന്നിവയായാണ് അമീര്‍ഖാന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങള്‍.അമീര്‍ഖാന്റെ ചിത്രങ്ങള്‍ പരസ്പരം മത്സരിച്ചു കളക്ഷന്‍ റെക്കൊര്ഡുകള് തകര്‍ക്കുന്ന കാഴ്ചയാണ് 1993 മുതല്‍ കണ്ടു വരുന്നത്.ആറു ചിത്രങ്ങളില്‍ അദ്ദേഹം അതിഥി താരമായി എത്തിയിട്ടുണ്ട്.
ഓസ്കാര്‍ നോമിനേഷന് ലഭിച്ച ലഗാന്‍,താരെ സമീന്‍ പര്,പീപ്ലി ലൈവ്,ധോബി ഘട്ട്,ഡല്‍ഹി ബെല്ലി,തലാഷ്,റിലീസാകുവാനുള്ള പി.കെ. എന്നിവയാണ് അമീര്‍ ഖാന് നിര്‍മ്മിച്ച ചിത്രങ്ങള്‍.ഖയമത്ത് സേ ഖയാമത്ത് തക്,ഹം ഹെ രാഹി പ്യാര് കേ,പി.കെ. എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചതും അമീര്‍ ഖാന് തന്നെയാണ്.അമീര്‍ ഖാന് സംവിധാനം ചെയ്ത താരെ സമീന്‍ പര് എന്ന ചിത്രം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും മികച്ച വാണിജ്യ വിജയം നേടുകയും ചെയ്തു.അദ്ദേഹം അവതരിപ്പിച്ച സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടി ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു.
ഇന്നും യുവത്വം തുളുമ്പുന്ന ഊര്‍ജ്ജസ്വലനായ അമീറിന് ഇന്ത്യന്‍ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കാനുണ്ട്.കരിയറില്‍ കഴിഞ്ഞ 21 വര്‍ഷങ്ങളായി മെഗാഹിറ്റുകള്‍ മാത്രം കൈമുതലായുള്ള അമീറിന്റെ ഏറ്റവും പുതിയ ചിത്രമായ പി കെ യും വന്‍ വിജയം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.
അമീറിന് ഇന്ത്യാന്യൂസ് ടീമിന്റെയും വായനക്കാരുടെയും ജന്മദിനാശംസകള് നേരുന്നു.
SANU INDIANEWS24