jio 800x100
jio 800x100
728-pixel-x-90
<< >>

അനശ്വരനായ ജെയിംസ് ബോണ്ടിന് വിട ! ഷോണ്‍ കോണറി അന്തരിച്ചു

ലണ്ടണ്‍:തിരശീലയിലെ അനശ്വര നായകന്‍ വിട പറഞ്ഞു.ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോക പ്രശസ്തനായ ഷോണ്‍ കോണറി അന്തരിച്ചു.തൊണ്ണൂറുകാരനായ ഷോണ്‍ കോണറി കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു.ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഷോണ്‍ കോണറി നേടിയിട്ടുണ്ട്.

1962ലെ ‘ഡോക്ടര്‍. നൊ‘ എന്ന ആദ്യ ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ഷോണ്‍ കോണറി ചലച്ചിത്ര ആസ്വാദകര്‍ക്ക് മുന്‍പിലേക്ക് ജെയിംസ് ബോണ്ടായി എത്തുന്നത്. ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്ദ ,ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഒട്ടേറെ ആനിമേഷന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും കോണറി മികവ് തെളിയിച്ചു. 

പ്രഥമ ജെയിംസ് ബോണ്ടായ ഷോണ്‍ കോണറി ആറു തവണ ജെയിംസ് ബോണ്ടായി എത്തി.ഫ്രം റഷ്യ വിത്ത്‌ ലവ്,ഗോള്‍ഡ്‌ ഫിംഗര്‍,തണ്ടര്‍ബോള്‍,യു ഒണ്‍ലി ലിവ് ട്വയിസ്,ഡയമണ്ട്സ് ആര്‍ ഫോര്‍ എവര്‍ തുടങ്ങിയവയാണ് അദ്ദേഹം ബോണ്ടായി എത്തിയ ചിത്രങ്ങള്‍.

INDIANEWS24 MOVIE DESK

Leave a Reply