മനാമ: സൗദി അറേബ്യയിൽ നിന്നും ബഹ് റൈൻ വഴി 40 കോടി സൗദി റിയാലിന്റെ കള്ളപ്പണ ഇടപാട് നടത്തിയ . ബഹ് റൈനിലെ മുൻ നിര മണി എക്സ്ചേഞ്ച് കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായവരെല്ലാം. ഇവരിൽ മലയാളികളുമുണ്ടെന്നു സംശയിക്കപ്പെടുന്നു. മണി എക്സ്ചേഞ്ച് കമ്പനിയുടെ ആറ് ബ്രാഞ്ച് മാനേജർമാരുൾപ്പെടെയുള്ളവരെ സൗദി, ബഹ് റൈൻ, യു എ ഇ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ ഡിസംബറിൽ അറസ്റ്റിലായ ഇവരെ 45 ദിവസത്തേക്കു കൂടി റിമാന്റ് ചെയ്തു.
ദിനം പ്രതി പത്ത് ലക്ഷം റിയാൽ വരെ ഇത്തരത്തിൽ സൗദിയിൽ നിന്നും ബഹ് റൈൻ വഴി യു എ യിൽ ലേക്ക് കടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ബഹ് റൈൻ സൗദിയുമായി അതിർത്തി പങ്കിടുന്ന കിങ്ങ് ഫഹദ് കോസ് വേ വഴി വലിയ ചാക്കുകളിലാണ് പണം കൊണ്ടു വന്നിരുന്നത്. കൊണ്ടുവരുന്ന തുക മണി എക്സ്ചേഞ്ച് കമ്പനിയിലെത്തിച്ച് വ്യാജ രേഖകൾ ചമച്ച് വിദേശരാജ്യങ്ങളിലേക്ക് കൈമാറൂകയായിരുന്നു. ഇത്തരത്തിൽ പണം അയച്ച 80 കമ്പനികൾ വ്യാജ കമ്പനികളായിരുന്നു. ഈ എക്സ്ചേഞ്ച് വഴി മുമ്പ് പണം അയച്ചിട്ടുള്ള മറ്റുള്ള കമ്പനികളുടെ പേരിലും അവരറിയാതെ ഇടപാടൂകൾ നടത്തി. കോമേഴ്സ്യൽ രജിസ്സ്ട്രേഷൻ ബ്യൂറോയിൽ ഒരു ജീവനക്കാരനും ഇതിനായി ഇവരെ സഹായിച്ചിട്ടുണ്ടെന്നു കരുതുന്നു. ഇത്രയും തുക എവിടെ നിന്നാണ് എത്തിയതെന്നു ഇനിയും കണ്ടു പിടിക്കുവാനായിട്ടില്ല. പിടിയിലായവർ വൻ കള്ളപ്പണ സിൻഡിക്കേറ്റിലെ അംഗങ്ങളാണോ എന്നു വിദഗ്ധർ പരിശോധിച്ചു വരുന്നു.
RANJITH INDIANEWS24