ലോസാഞ്ചലസ്:ചരിത്രം കുറിച്ചു തൊണ്ണൂറ്റിരണ്ടാമത് ഓസ്കര് പ്രഖ്യാപനം.മികച്ച ചിത്രമായി ദക്ഷിണ കൊറിയൻ സിനിമയായ പാരസൈറ്റ് തെരഞ്ഞെക്കപ്പെട്ടു.ആദ്യമായാണ് ഒരു ഇംഗ്ലീഷിതര ചിത്രം വമ്പൻ പുരസ്ക്കാരം നേടുന്നത്.മികച്ച സംവിധായകൻ(ബോന്‍ ജൂന്‍ ഹോ),മികച്ച തിരക്കഥ,മികച്ച രാജ്യാന്തര പുരസ്ക്കാരം എന്നിങ്ങനെ നാലു അവാർഡുകൾ നേടി പാരസൈറ്റ് ഏഷ്യൻ സിനിമയുടെ പ്രശസ്തി വാനോളം ഉയർത്തി.സംവിധായകൻ ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്വോന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.മികച്ച തിരക്കഥയ്ക്കുള്ള ഓസ്കര് ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രം കൂടിയാണ് പാരസൈറ്റ്.മികച്ച ചിത്രത്തിന്റെ കാറ്റഗറിയിലേക്ക് ദി ഐറിഷ്മാന്,1917, വണ്‍സ് അപ്പ് ഓണ്എ ടൈം ഇന്‍ ഹോളിവുഡ് എന്നീ ചിത്രങ്ങളും നോമിനേറ്റു ചെയ്യപ്പെട്ടു.
1917 എന്ന എപിക് വാർ സിനിമ മൂന്ന് പുരസ്കാരങ്ങൾ നേടിയാണ് സിനിമാ പ്രേമികളുടെ മനം കവർന്നത്.മികച്ച ചിത്രത്തിനും സംവിധായകനുമുള്ള മത്സരത്തിൽ അവസാനഘട്ടം വരെ 1917 സജീവമായിരുന്നു.
ഏറെ നോമിനേഷനുകൾ നേടിയിരുന്ന ജോക്കർ പ്രതീക്ഷിച്ച നേട്ടം കരസ്ഥമാക്കിയില്ല.ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കര്‍ 11 നോമിനേഷനുകൾ നേടിയിരുന്നു.മികച്ച ചിത്രം,സംവിധായകന്,നടന് എന്നീ ഇനങ്ങളിലുള്പ്പെടെയാണ് ജോക്കറിനു 11 നോമിനേഷനുകള്‍ കിട്ടിയത്.അതെ സമയം ജോക്കറിലൂടെ മികച്ച നടനുള്ള പുരസ്കാരം വാക്വിൻ ഫീനിക്സ് നേടി. ജൂഡിയിലെ മികച്ച പ്രകടനത്തിന് റെനെ സേൽവേഗർ മികച്ച നടിക്കുള്ള ഓസ്കാർ നേടി.up
ഫോർഡ് vs ഫെറാറി എന്ന ചിത്രവും ചിത്രസംയോജനം-മികച്ച സൗണ്ട് എഡിറ്റിംഗ് അവാർഡുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
വൺസ് അപോണ് എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള ഓസ്കര് ബ്രാഡ് പിറ്റ് സ്വന്തമാക്കി.
ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയ വമ്പന്മാരായിരുന്നു പട്ടികയില്‍ ബ്രാഡിനെതിരെ
ബ്രാഡിനെതിരെ മത്സരിച്ചത്.
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: ടോയ് സ്റ്റോറി 4
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ഹെയര്‍ ലവ്.
മറ്റ് പുരസ്കാരങ്ങള്‍
മികച്ച അവലംബിത തിരക്കഥ: തായ്ക വൈറ്റിറ്റി (ചിത്രം- ജോജോ റാബിറ്റ്).
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ദ നൈബേഴ്സ് വിന്‍ഡോ
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്.
മികച്ച ഡോക്യൂമെന്ററി ഫീച്ചര്‍: അമേരിക്കന്‍ ഫാക്ടറി
മികച്ച വസ്ത്രാലങ്കാരം: ജാക്വിലിന് ഡുറന്(ചിത്രം- ലിറ്റില്‍ വിമണ്‍)
മികച്ച സൈറ്റ് ഡെക്കറേഷന്:നാന്‍സി ഹേ.
INDIANEWS24 MOVIE DESK