jio 800x100
jio 800x100
728-pixel-x-90
<< >>

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു

മസ്‌കറ്റ്:ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു.ഏറെ നാളായി ചികിത്സയിലായിരുന്നു.ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയാണ് മരണം.2014ല്‍ അര്‍ബുദ രോഗബാധിതനായതിനെത്തുടർന്ന് സുല്‍ത്താന്‍ ദീര്‍ഘകാലം ജര്‍മനിയില്‍ ചികില്‍സയിലായിരുന്നു.അര്‍ബുദ രോഗബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ ഡിസംബര്‍ 14നാണ് ഏറ്റവും ഒടുവില്‍ ചികില്‍സ കഴിഞ്ഞ് മടങ്ങിയത്.

79കാരനായ സുൽത്താൻ ഖാബൂസ് 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയായിരുന്നു.
രാഷ്ട്രപിതാവ്, പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങി എല്ലാ സുപ്രധാന പദവികളും വഹിച്ച പരമാധികാരിയായിരുന്നു ഖാബൂസ്.ഒമാനി ജനതയുടെ പ്രിയപ്പെട്ട നേതാവ് കൂടിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്.

ആധുനിക ഒമാന്റെ ശിൽപ്പി എന്നറിയപ്പെടുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ പിൻഗാമിയെ കണ്ടെത്താൻ രാജകുടുംബവും ഉന്നത സൈനിക സമിതിയും അടിയന്തര യോഗം ചേരും നടക്കുകയാണ്.കിരീടാവകാശിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നില്ല ഒമാനിൽ മൂന്ന് ദിവസം പൊതു അവധി പ്രഖ്യാപിച്ചു.

INDIANEWS24 GULF DESK

Leave a Reply