728-pixel-x-90-2-learn
728-pixel-x-90
<< >>

38 രോഗികളെ പൊട്ടാസ്യം കുത്തിവെച്ചു കൊന്നു; നഴ്സ് അറസ്റ്റില്‍

 

മിലാന്‍: മുപ്പത്തെട്ടോളം രോഗികളുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ നഴ്സ് അറസ്റ്റില്‍. അമിതമായ അളവില്‍ പൊട്ടാസ്യം കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.

ഡാനിയേല പോഗിയാലി എന്ന നാല്‍പത്തിരണ്ടുകാരിയാണ് അറസ്റ്റിലായത്. രോഗികളുടെയോ ബന്ധുക്കളുടെയോ പെരുമാറ്റം ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് ഡാനിയേല ക്രൂരതയ്ക്ക് മുതിര്‍ന്നത്.

കഴിഞ്ഞ ദിവസം ഒരു ഏഴുപത്തെട്ടുകാരി അപ്രതീക്ഷിതമായി മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സ് കുടുങ്ങിയത്. മരിച്ച രോഗിയുടെ രക്തത്തില്‍ പൊട്ടാസ്യം അമിതമായ അളവില്‍ കണ്ടെത്തി. തുടര്‍ന്ന്, ഡാനിയേല ജോലി ചെയ്ത സമയത്ത് സംഭവിച്ച അസ്വാഭാവികമരണങ്ങള്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 38 അസ്വാഭാവികമരണങ്ങളില്‍ 10 എണ്ണം കൊലപാതകമാണെന്ന് പൊലീസിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

അമിതമായ അളവില്‍ പൊട്ടാസ്യം രക്തത്തില്‍ കലര്‍ന്നാല്‍ ഹൃദയസ്തംഭനം ഉണ്ടാകും. മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊട്ടാസ്യം ശരീരത്തില്‍ നിന്ന് ഇല്ലാതാകുമെന്നതിനാല്‍ ഇത്തരം കൊലപാതകങ്ങള്‍ തിരിച്ചറിയുക ദുഷ്കരമാണ്.

ഒരു രോഗിയെ പൊട്ടാസ്യം കുത്തിവെച്ച് കൊന്ന ശേഷം മൃതദേഹത്തിന് സമീപം നിന്ന് ഡാനിയേല തള്ളവിരല്‍ ഉയര്‍ത്തി വിജയചിഹ്നം കാട്ടി മൊബൈലില്‍ സെല്‍ഫി എടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply