728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രി പദത്തിലേറിയ ഉദ്ധവിന്‍റെ ആദ്യ കടമ്പ നാളെ !

മുംബൈ:നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അധികാരത്തിലേറിയ ഉദ്ധവ് താക്കറെയ്ക്ക് നാളെ അഗ്നിപരീക്ഷ.ശനിയാഴ്ചയാണ്  മഹാരാഷ്ട്രയിൽ വിശ്വാസ  വോട്ട്. ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം സർക്കാർ രൂപീകരിച്ചതിനു പിന്നാലെ ഡിസംബർ 3ന് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഭഗത് സിങ് കോഷ്യാരി ആവശ്യപ്പെട്ടിരുന്നു.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാടി സഖ്യം ഡിസംബര്‍ മൂന്നു വരെ കാക്കാതെ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ  വിശ്വാസ വോട്ടിനെ നേരിടാന്‍ തയ്യാരാകുകയായിരുന്നു.മഹാ അഘാടി സഖ്യത്തിന് 162 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. താക്കറെ കുടുംബത്തിൽ നിന്നും ആദ്യമായി മുഖ്യമന്ത്രി പഥത്തിലെത്തുന്ന വ്യക്തിയാണ് ശിവസേന അദ്ധ്യക്ഷൻകൂടിയായ ഉദ്ധവ് താക്കറെ.
വിശ്വാസ വോട്ടിനെ നേരിടുന്നതിനു മുന്നോടിയായി മഹാ അഘാടി സഖ്യം പ്രോടേം സ്പീക്കറെ മാറ്റാനുള്ള ശ്രമം ആരംഭിച്ചു. നിലവിൽ മുതിർന്ന ബിജെപി എംഎൽഎ കാളിദാസ് കൊളാംബ്കറെയെയാണ് ഗവർണർ ഭഗത് സിങ് കോഷ്യാരി പ്രോടേം സ്പീക്കറായി നിയമിച്ചിരിക്കുന്നത്. നിലവിലുള്ള എംഎൽഎമാരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്നാണ് ചട്ടം. ആറാം തവണയാണ് കൊളാംബ്കർ മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
 നിലവില്‍ എം എല്‍ എ അല്ലാത്ത ഉദ്ധവിനു വരുന്ന ആറു മാസത്തിനുള്ളില്‍ ഉദ്ധവിനു ഏതെങ്കിലും ശിവ സേന എം എല്‍ എ യെ രാജി വയ്പ്പിച്ചു ജനവിധി തേടേണ്ടതുണ്ട്.അതാണ്‌ ഉദ്ധവിനു മുന്നിലുള്ള അടുത്ത കടമ്പ.
INDIANEWS24 MUMBAI DESK

Leave a Reply