728-pixel-x-90-2-learn
728-pixel-x-90
<< >>

സേവന ഓപ്പൺ ചെസ്-മാർത്താണ്ഡൻ ചാമ്പ്യൻ

ആലുവ:പതിമൂന്നാമത് സേവന ഓപ്പൺ സ്റ്റേറ്റ് ചെസ് ടൂർണമെന്റിൽ ഏഴു റൗണ്ടിൽ നിന്നും ആറര പോയന്റോടെ കെ.യു. മാർത്താണ്ഡൻ ചാമ്പ്യനായി.എവിൻ ടി. സാബു രണ്ടാം സ്ഥാനവും പി.വി.ഗിരീഷ് മൂന്നാം സ്ഥാനവും നേടി.ദേശീയ- സംസ്ഥാന താരങ്ങൾ അടക്കം 150 പേർ മത്സരത്തിൽ പങ്കെടുത്തു.60 ഫിഡെറേറ്റഡ് താരങ്ങളും ഉണ്ടായിരുന്നു.
വിജയികൾക്ക് 30,000/- രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.ചെസ് അസോസിയേഷൻ കേരള,അൽ അമീൻ കോളേജ് എന്നിവയുടെ സഹകരണത്തോടെ ആലുവ നൊച്ചിമ സേവന ലൈബ്രറിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലിം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ മുഖ്യ അതിഥിയായി.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാന വിതരണം എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. അബ്ദുൾ സിയാദ് നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിവി.കെ.ഷാജി മുഖ്യാതിഥിയായി.സേവന പ്രസിഡന്റ് പി.സി.ഉണ്ണി, സെക്രട്ടറി ഒ.കെ.ഷംസുദ്ദീൻ, എറണാകുളം ജില്ല ചെസ് അസോസിയേഷൻ സെക്രട്ടറി അരുൺ ബോസ്,അൽ-അമീൻ കോളേജ് കായിക വിഭാഗം തലവൻ ഡോ.ഡിനോ വർഗ്ഗീസ്, ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന ഉണ്ണി, ആബിദ ഷെരീഫ്,എം.കണ്ണൻ, പി.എസ്.അമീർ എന്നിവർ സംസാരിച്ചു.
INDIANEWS24 SPORTS DESK
Article & Photos by Nithyan
IMG-20191114-WA0007

Leave a Reply