728-pixel-x-90-2-learn
728-pixel-x-90
<< >>

സഖാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് വിട,മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കൊച്ചി: ഹൃദയാഘാതം മൂലം അന്തരിച്ച സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എറണാകുളത്തെ വടുതലയിലെ വീട്ടില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, മന്ത്രി ഇ പി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങി പ്രമുഖരായ നിരവധി നേതാക്കളും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.ക്യാമ്പസ് അക്രമത്തിൽ ജീവൻ നഷ്ടമായ അഭിമന്യുവിന്‍റെ കുടുംബവും ബ്രിട്ടോയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അർ‍പ്പിച്ചു. തന്‍റെ മകനോടൊപ്പം പ്രിയപ്പെട്ട സഖാവും യാത്രയായെന്ന് അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് വടുതലയിലേ വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടു വന്നത്.ഗാര്‍ഡ്  ഓഫ് ഓണറിന് ശേഷമാണ് മൃതദേഹം പൊതുദർശനത്തിനായി ടൗൺഹാളിലേക്ക് കൊണ്ടുപോയത്.മൂന്നരപ്പതിറ്റാണ്ട് ചക്രക്കസേരയിലിരുന്നു  കേരളരാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായി നിലകൊണ്ട വിപ്ലവകാരിയുടെ ഭൗതികശരീരം ഇനി കളമശ്ശേരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക്  പഠനത്തിനുള്ളതാണ്.മൂന്നുമണിയോടെ ബ്രിട്ടോയുടെ ആഗ്രഹപ്രകാരം കളമശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറി.

simon - seenaസൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. തളരാത്ത പോരാട്ടവീറിന്‍റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടത്. എസ്.എഫ്.ഐ നേതാവായിരിക്കെ കുത്തേറ്റ് ശരീരം തളര്‍ന്ന ശേഷവും ബ്രിട്ടോ നിരാശപ്പെടുകയോ പിന്‍വാങ്ങുകയോ ചെയ്തില്ല.

Leave a Reply