jio 800x100
jio 800x100
728-pixel-x-90
<< >>

സി​റി​യ​യി​ൽ അ​മേ​രി​ക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക സി​റി​യ​യി​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. നൂ​റി​ലേ​റെ ക്രൂ​സ് മി​സൈ​ലു​ക​ൾ തൊ​ടു​ത്തു നി​ര​വ​ധി സൈ​നി​ക​താ​വ​ള​ങ്ങ​ളും ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളും ത​ക​ർ​ത്തു. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് എ​ന്നീ സ​ഖ്യ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് അമേരിക്ക ആക്രമണം നടത്തിയത്.

ഒ​രാ​ഴ്ച മു​ന്പ് കി​ഴ​ക്ക​ൻ ഗൂ​ത​യി​ലെ ഡൂ​മ​യി​ൽ സി​റി​യ​ൻ ഭ​ര​ണ​കൂ​ടം രാ​സാ​യു​ധം പ്ര​യോ​ഗി​ച്ച​തി​നു​ള്ള തി​രി​ച്ച​ടി​യാ​യാ​ണ് ഈ ​ആ​ക്ര​മ​ണമെന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്  തു​റ​ന്നുപ​റ​ഞ്ഞു. ഇ​തൊ​രു മു​ന്ന​റി​യി​പ്പാ​ണെ​ന്നും സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷാർ അ​ൽ അ​സ​ദ് അ​തു മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ച്ചാ​ൽ ഇ​നി ആ​ക്ര​മ​ണ​മു​ണ്ടാ​കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സി​റി​യ​യി​ൽ ക​ര​യു​ദ്ധ​ത്തി​നോ നീ​ണ്ട​പോ​രാ​ട്ട​ത്തി​നോ അ​മേ​രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​വി​ട​ത്തെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​രെ തു​രു​ത്തു​ക​യാ​ണു ല​ക്ഷ്യം. അ​തു​നേ​ടി​യാ​ൽ യു​എ​സ് സേ​ന സി​റി​യ വി​ടു​മെ​ന്നു ട്രം​പ് അറിയിച്ചു.

സി​​​റി​​​യ​​​യി​​​ലെ ആ​​​ക്ര​​​മ​​​ണം പൂ​​​ർ​​​ണ വി​​​ജ​​​യ​​​മാ​​​യെ​​ന്നും ദൗ​​​ത്യം ല​​​ക്ഷ്യം സാ​​​ധി​​​ച്ചെന്നും ഇ​​​തി​​​ലും മെ​​​ച്ച​​​മാ​​​യി ഇ​​​തു ന​​​ട​​​ത്താ​​​നാ​​​വി​​​ല്ലെന്നും ട്രം​​​പ് പിന്നീട് ട്വീ​​​റ്റ് ചെ​​​യ്തു. മിസൈ​ൽ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച റ​ഷ്യ ഐ​ക്യ​രാ​ഷ്‌​ട്ര ര​ക്ഷാ​സ​മി​തി ഉ​ട​നെ വി​ളി​ച്ചു​കൂ​ട്ടി വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. യു​എ​സ് ന​ട​പ​ടി സി​റി​യ​യി​ലെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​ണെ​ന്നു റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, തി​രി​ച്ച​ടി​ക്കു​മെ​ന്നു പു​ടി​ൻ പ​റ​ഞ്ഞി​ല്ല. ചൈ​ന​യും ആ​ക്ര​മ​ണ​ത്തെ കു​റ്റ​പ്പെ​ടു​ത്തി.സി​റി​യ​യെ സ​ഹാ​യി​ക്കു​ന്ന ഇ​റാ​നും ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു. സി​റി​യ​യി​ലെ കു​ർ​ദ് സ്വാ​ത​ന്ത്ര്യ​വാ​ദി​ക​ളെ ഇ​ട​യ്ക്കി​ടെ അ​തി​ർ​ത്തി​ക​ട​ന്ന് ആ​ക്ര​മി​ക്കു​ന്ന തു​ർ​ക്കി ആക്രമണത്തെ സ്വാഗതം ചെയ്തു. തു​ർ​ക്കി​യി​ലെ നാ​റ്റോ താ​വ​ള​ത്തി​ൽ നി​ന്നാ​യി​രു​ന്നി​ല്ല ആ​ക്ര​മ​ണം എ​ന്നും തുർക്കി വെ​ളി​പ്പെ​ടു​ത്തി.അതേസമയം അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ഫ്രാ​ൻ​സും ചേ​ർ​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ജ​ർ​മ​നി പി​ന്തു​ണ​ച്ചു.syria map

നൂ​റി​ലേ​റെ മി​സൈ​ലു​ക​ൾ വ​ന്ന​തി​ൽ 71 എ​ണ്ണം വീ​ഴ്ത്തി​യ​താ​യി സി​റി​യ അ​വ​കാ​ശ​പ്പെ​ട്ടെ​ന്നു റ​ഷ്യ​ൻ ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത യു​ദ്ധ വി​മാ​ന​ങ്ങ​ൾ ഭ​ദ്ര​മാ​യി മ​ട​ങ്ങി​യെ​ത്തി. മെ​ഡി​റ്റ​റേ​നി​യ​ൻ സ​മു​ദ്ര​ത്തി​ലെ​യും പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലെ​യും ചെ​ങ്ക​ട​ലി​ലെ​യും യു​എ​സ് വി​മാ​നവാ​ഹി​നി ക​പ്പ​ലു​ക​ൾ ജ​ർ​മ​നി​യി​ലെ നാ​റ്റോ താ​വ​ളം എ​ന്നി​വ​യി​ൽ നി​ന്നാ​ണു വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ട​ത്. ബ്രി​ട്ട​ന്‍റെ ടൊ​ർ​ണാ​ഡോ, ഫ്രാ​ൻ​സി​ന്‍റെ റ​ഫാ​ൽ, അ​മേ​രി​ക്ക​യു​ടെ ബി-1 ​വി​മാ​ന​ങ്ങ​ളി​ലും മെ​ഡി​റ്റ​റേ​നി​യ​ൻ, ചെ​ങ്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ എ​ന്നി​വ​യി​ലും നി​ന്നുമാ​ണു ടോമ ഹോക് മി​സൈ​ലു​ക​ൾ തൊ​ടു​ത്ത​ത്. അമേരിക്കയുടെ ഈ നീക്കത്തെ അതിശക്തമായി റഷ്യ അപലപിച്ചതിനെത്തുടര്‍ന്ന് ഒരു ശീതയുദ്ധത്തിനു തുടക്കമാകുകയാണോ എന്ന് നയതന്ത്ര വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു.അതിശക്തമായ്ര തിരിച്ചടി നേരിടേണ്ടി വരും എന്ന റഷ്യയുടെ  താക്കീത് വളരെ ഗൌരവമായാണ് വിദഗ്ധര്‍ കാണുന്നത്.മറ്റൊരു ലോക മഹായുദ്ധത്തിനു സിറിയ ഒരു ഹേതുവായേക്കും എന്ന വിലയിരുത്തലുകളുമുണ്ട്.

INDIANEWS INTERNATIONAL DESK

 

Leave a Reply